ADVERTISEMENT

കാസർകോട് ∙ സംസ്ഥാന ബജറ്റിൽ പെട്രോളിനും ഡീസലിനും പ്രഖ്യാപിച്ച 2 രൂപ അധിക സെസ് സ്വകാര്യ ബസ് വ്യവസായത്തെ സാരമായി ബാധിക്കുമെന്ന് താലൂക്ക് ബസ് ഉടമസ്ഥ സംഘം. ശരാശരി 80 ലീറ്റർ ഡീസൽ ഉപയോഗിക്കുന്ന ഒരു ബസിന് ലീറ്ററിന് 2 രൂപ സെസ് വർധനയിലൂടെ പ്രതിദിനം 160 രൂപ അധിക ചെലവ് വരും. 

ഇത്തരത്തിൽ 5000 രൂപയുടെ അധിക ചെലവാണ് ഒരു മാസം വരുന്നത്. അതിൽ 1000 രൂപയാണ് 10 ശതമാനം ടാക്‌സ് കുറയ്ക്കുന്നതിലൂടെ സർക്കാർ ഇളവ് നൽകുന്നത്. 2013ൽ കേരളത്തിൽ 19,000ൽപരം സ്വകാര്യ ബസുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 6300ലേക്ക് എത്തിയിരിക്കുകയാണ്. ഈ നിലയ്ക്ക് പോയാൽ സ്വകാര്യബസുകളുടെ നിലനിൽപു തന്നെ പരുങ്ങലിലാകും എന്നും യോഗം വിലയിരുത്തി.

2 ബജറ്റുകളുംദോഷം വരുത്തി

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച 2 ബജറ്റുകളും പാവപ്പെട്ട ജനങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കും ദോഷമാണ് വരുത്തിയതെന്ന് പ്രൈവറ്റ് ബസ് ​ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com