കാസർകോട് ജില്ലയിൽ ഇന്ന് (07-02-2023); അറിയാൻ, ഓർക്കാൻ

kasargod-map
SHARE

പ്രവാസി ലോൺ മേള 9,10 തീയതികളിൽ: കാസർകോട് ∙ മടങ്ങിവന്ന പ്രവാസി മലയാളികൾക്കായി നോർക്കയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് 9,10 തീയതികളിൽ  യൂണിയൻ ബാങ്കിന്റെ കാസർകോട് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ ബ്രാഞ്ചിൽ ലോൺ മേള നടത്തും. താൽപര്യമുള്ളവർ നോർക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www .norkaroots.org യിലെ എൻഡിപിആർഇഎം ഓപ്ഷനിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് (ടോൾ ഫ്രീ): 18004253939, ഫോൺ: 0471 2770500.

വനിതാ കമ്മിഷൻ സിറ്റിങ് 23ന്

കാസർകോട് ∙ വനിതാ കമ്മീഷൻ സിറ്റിങ് 23ന് 10 മുതൽ കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

വോളിബോൾ ടീം തിരഞ്ഞെടുപ്പ്

കാസർകോട്∙ ഖേലോ ഇന്ത്യ സംസ്ഥാന തല പരിശീലന കേന്ദ്രമായ പേരാമംഗലം ദുർഗവിലാസം വോളി ബോൾ അക്കാദമിയിൽ 6, 7, 8, 10 ക്ലാസുകളിലേക്ക് വോളിബോൾ താരങ്ങളെ തിരഞ്ഞെടുക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലാ തല സിലക്ഷൻ ട്രയൽസ് 11 ന് നടക്കും കാസർകോട് ജില്ലാ തല സിലക്ഷൻ 9ന് റെഡ് സ്റ്റാർ കാലിച്ചാമരത്തും കണ്ണൂർ ജില്ലാ തല സിലക്ഷൻ 3ന് മാതമംഗലം പേരൂൽ യങ്സ്റ്റാർ മൈതാനിയിലും നടക്കും. 94473 80743.

റജിസ്‌ട്രേഷൻ ആരംഭിച്ചു

കാസർകോട് ∙  കൃഷിവകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2023ന്റെ ഭാഗമായ ഡിപിആർ ശിൽപശാലയുടെ സൗജന്യ റജിസ്‌ട്രേഷൻ ആരംഭിച്ചു. 15നാണ് ശിൽപശാല നടക്കുക. താൽപര്യമുള്ളവർ www.vaigakerala.comഎന്ന വെബ്‌സൈറ്റിൽ 10നകം റജിസ്റ്റർ ചെയ്യണം. 0471 2318186, 2317314.

അപേക്ഷ ക്ഷണിച്ചു

കാസർകോട് ∙ മുഖ്യ ഉപജീവന മാർഗമായി അനുബന്ധ മത്സ്യത്തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന കാസർകോട്, കണ്ണൂർ ജില്ലകളിലെ സ്ഥിര താമസക്കാരായ തൊഴിലാളികൾക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമാകാന്‍ 28നകം ഓൺലൈനായി അപേക്ഷ നൽകണം. 0497 2734587.

കാസർകോട് ∙ മലബാർ ദേവസ്വം ബോർഡിന് കീഴിൽ ഹൊസ്ദുർഗ് ക്ലായിക്കോട് മേലെരിപ്പ് വീരഭദ്ര ക്ഷേത്രം,‍ മഞ്ചേശ്വരം കുഞ്ചത്തൂർ ഉദ്യാവർ ദൈവംഗളു ക്ഷേത്രം, ചിറ്റാരിക്കാൽ കമ്പല്ലൂർ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ‍ നിലവിലുള്ള പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിൽ ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാർ ദേവസ്വം ബോർഡിന്റെ നീലേശ്വരം അസി. കമ്മിഷണറുടെ ഓഫിസിൽ 28ന് വൈകിട്ട് 5നകം ലഭിക്കണം. അപേക്ഷ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്‌സൈറ്റ്, അസി.കമ്മിഷണറുടെ ഓഫിസിൽ നിന്നും സൗജന്യമായി ലഭിക്കും.

കാസർകോട് ∙ മലബാർ ദേവസ്വം ബോർഡിന് കീഴിൽ കാസർകോട് എടനാട് അനന്തപുരം അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിലവിലുള്ള പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിൽ ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ദേവസ്വം ബോർഡിന്റെ നീലേശ്വരം അസി. കമ്മിഷണറുടെ ഓഫിസിൽ 20ന്  വൈകിട്ട് 5നകം ലഭിക്കണം. അപേക്ഷ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്‌സൈറ്റ്, നീലേശ്വരം അസി.കമ്മിഷണറുടെ ഓഫിസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും. 

പട്ടിക പ്രസിദ്ധീകരിച്ചു

കാസർകോട് ∙ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകരുടെ (യുപിഎസ്, മലയാളം മീഡിയം, കാറ്റഗറി നമ്പർ. 525/2019) തസ്തികയുടെ ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. 04994 230102.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS