ADVERTISEMENT

കാസർകോട് ∙ ധനമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും പെൻഷൻകാരെയും പാടെ അവഗണിച്ചെന്ന് എൻജിഒ സംഘ് സംസ്ഥാന ഉപാധ്യക്ഷൻ പി.പീതാംബരൻ ആരോപിച്ചു. ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ഫെറ്റോ)‌ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന കാര്യത്തിൽ ബജറ്റ് മൗനം പാലിച്ചിരിക്കുന്നു.

ഏറെ പ്രതീക്ഷയോടെ ബജറ്റിനെ കണ്ടിരുന്ന ജീവനക്കാരെ സർക്കാർ വഞ്ചിച്ചിരിക്കുകയാണ്. ഇടതു സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സർക്കാർ ജീവനക്കാർ അനുഭവിച്ചു വന്നിരുന്ന ഒട്ടേറെ ആനുകൂല്യങ്ങൾ സർക്കാർ നിർത്തലാക്കി. 2021മുതൽ ലഭിക്കേണ്ട 11 % ക്ഷാമബത്ത ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് ജീവനക്കാർ കരുതിയത്.ഫെറ്റോ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് സംഘ് ജില്ലാ പ്രസിഡന്റ് മുത്തുകൃഷ്ണൻ, ആര്യ, ജയലക്ഷ്മി, എം.ഗംഗാധര, പ്രദീപ്‌, കെ.രഞ്ജിത്ത്, സി.വിജയൻ, കരുണാകര രവീന്ദ്രൻ കൊട്ടോടി, വി.കെ.സന്തോഷ്, ശിവ നായക് തുടങ്ങിയവർ നേതൃത്വം നൽകി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com