ADVERTISEMENT

അപേക്ഷാ തീയതി നീട്ടി; പെരിയ ∙ ജവാഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശന പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15 വരെ നീട്ടി. നിലവിൽ ജില്ലയിൽ സർക്കാർ/സർക്കാർ അംഗീകൃത വിദ്യാലയത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവർ, 2011 മേയ് ഒന്നിനും 2013 ഏപ്രിൽ 30നും ഇടയിൽ ജനിച്ചവർ, ജില്ലയിൽ സ്ഥിരതാമസക്കാരായ വിദ്യാർഥികൾ എന്നിവർക്ക് ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്: https:cbseitms.rcil.gov.in/nvs/Index/Registration, www.navodaya.gov.in. നേരത്തെ അപേക്ഷ നൽകിയവർക്ക് എന്തെങ്കിലും തിരുത്തൽ ഉണ്ടെങ്കിൽ 16,17 തീയതികളിൽ ഈ വെബ്‌സൈറ്റിൽ ഓൺലൈനായി തിരുത്താം. 8921080165.

സിലക്‌ഷൻ ട്രയൽസ്

മടിക്കൈ ∙ പട്ടികവർഗ വികസന വകുപ്പിന്റെ കൂട്ടുപുന്ന കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ആറാം ക്ലാസ് പ്രവേശനത്തിന് ജില്ലയിലെ പട്ടികവർഗ വിദ്യാർഥികൾക്കായി 27ന് 7 മുതൽ 12 വരെ നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ സിലക്‌ഷൻ ട്രയൽസ് നടക്കും. 0467–2960111.

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കാസർകോട് ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ (ബൈ ട്രാൻസ്ഫർ) ഹൈസ്‌കൂൾ അസിസ്റ്റന്റ് –സോഷ്യൽ സയൻസ് – മലയാളം മീഡിയം (കാറ്റഗറി നമ്പർ: 382/2020) തസ്തികയിലേക്കു ചുരുക്കപ്പട്ടിക പിഎസ്‌സി പ്രസിദ്ധീകരിച്ചു.

സൗജന്യ സേവനം

കാസർകോട് ∙ സിവിൽ സ്‌റ്റേഷനിലെ വനിതാ സംരക്ഷണ ഓഫിസിൽ മാനസികാരോഗ്യ വിദഗ്ധയുടെ സൗജന്യ സേവനം നാളെ ലഭിക്കും. റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഇന്ന്. 9446270127.

അപേക്ഷ ക്ഷണിച്ചു

കാസർകോട് ∙ ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല(പ്രിസം) പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് താൽക്കാലിക പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും പാനൽ തയാറാക്കുക. അപേക്ഷകൾ 15 വരെ careers.cdit.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി സമർപ്പിക്കാം. വിശദ വിജ്ഞാപനം www.prd.kerala.gov.in, careers.cdit.org എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.
കാസർകോട് ∙ ജില്ലയിലെ കാർഷിക ആവശ്യങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റുകൾ 2023 വർഷത്തേക്ക് പുതുക്കി നൽകാനുള്ള അപേക്ഷകൾ ഇന്നു മുതൽ 17 വരെ അതതു കൃഷിഭവനുകളിൽ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. അർഹരായ കർഷകർ 10 രൂപ കോർട്ട് ഫീ സ്റ്റാംപ് പതിച്ച് പഴയ പെർമിറ്റ് അടക്കം കൃഷി ഓഫിസർ മുൻപാകെ അപേക്ഷ നൽകണം. ലഭിക്കുന്ന അപേക്ഷയിൽ കൃഷി ഓഫിസറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മാർച്ച് 4ന് അകം മണ്ണെണ്ണ പെർമിറ്റുകളുടെ വിതരണം പൂർത്തിയാക്കും. 04994–255138.
കാസർകോട് ∙ ഈസ്റ്റ് എളേരി, പടന്ന, വെസ്റ്റ് എളേരി പഞ്ചായത്തുകളിൽ ജല ജീവൻ പദ്ധതി നടപ്പാക്കുന്നതിനായി ടീം ലീഡർ, കമ്യൂണിറ്റി എൻജിനീയർ, കമ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നിവയിൽ ഒഴിവ്. അതത് പഞ്ചായത്തുകളിലെ കുടുംബശ്രീ കുടുംബാംഗങ്ങൾ, സ്ത്രീകൾ എന്നിവർക്കു മുൻഗണന. കമ്യൂണിറ്റി ഫെസിലിറ്റേറ്റർ തസ്തികയിലേക്കുള്ള അപേക്ഷകർ നിർബന്ധമായും അതതു പഞ്ചായത്തുകളിൽ നിന്നുള്ള കുടുംബശ്രീ കുടുംബാംഗങ്ങൾ ആയിരിക്കണം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ അടങ്ങിയ അപേക്ഷ 14ന് 5ന് അകം കാസർകോട് സിവിൽ സ്‌റ്റേഷൻ, പി.ഒ.വിദ്യാനഗർ, കാസർകോട്–671123 എന്ന വിലാസത്തിൽ കുടുംബശ്രീ ജില്ലാ മിഷനിൽ നൽകണം. 04994–256111.

∙ കാസർകോട് ടൗൺ ബാങ്ക് ഹാൾ: സംസ്കാര ഭാരതിയുടെ നേതൃത്വത്തിൽ പി.പരമേശ്വരൻ അനുസ്മരണം – 4.00
∙ കാസർകോട് മുനിസിപ്പൽ ടൗൺ ഹാൾ: ജില്ലാ പഞ്ചായത്ത് വികസന സെമിനാർ – 10.00.
∙ ബേക്കൽ പഞ്ചായത്ത് സ്റ്റേഡിയം: ബ്രദേഴ്സ് ബേക്കലിന്റെ അഖിലേന്ത്യാ ബേക്കൽ സെവൻസ്, മുഹമ്മദൻസ് മൗവ്വൽ – ഫിറ്റ്‌വെൽ കോഴിക്കോട് – 8.00.
∙ ഇച്ചിലങ്കോട്: മാലിക് ദീനാർ ഉറൂസ്, മദനീയം ആത്മീയ മജ്‌ലിസ് – അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരം – 7.00.
∙ കുമ്പള പേരാൽ കണ്ണൂർ പള്ളി: പനമ്പൂർ സീതി വലിയുല്ലാഹി ഉറൂസ് – പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, പ്രഭാഷണം – ശിഹാബുദ്ദീൻ അൽ അമാനി മൂവാറ്റുപുഴ – 8.00.

താൽക്കാലിക നിയമനം

നീലേശ്വരം ∙ പടന്നക്കാട് കാർഷിക കോളജിൽ ഒരു പാർട് ടൈം സ്റ്റുഡന്റ് കൗൺസിലറെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കും. സൈക്കോളജിയിൽ എംഎസ്‌സി അല്ലെങ്കിൽ എംഎയും പ്രവൃത്തി പരിചയവുമുള്ളവർ ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 15നു രാവിലെ 11നു കോളജ് ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. വിവരങ്ങൾക്ക്: www.coapad.kau.in, 0467– 2280616.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com