മംഗളൂരു∙ ഒട്ടേറെ പേരെ ക്രിപ്റ്റോ കറൻസിയുടെ പേരിൽ പറ്റിച്ചു പണം തട്ടിയെടുത്ത മലയാളി പിടിയിലായി. മലപ്പുറം കുഴിപ്പുറം ഒതുക്കുങ്ങൽ സ്വദേശിയായ ഹംസ(44) ആണ് അറസ്‌റ്റിലായത്. മംഗളൂരു സിസിബി പൊലീസ് എസിപി പി.പി ഹെഗ്‌ഡെയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മംഗളൂരു സ്വദേശി റഷാദിന്റെ കയ്യിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.
ഈ പണം മുഖ്യപ്രതി കളിയടുക്കൽ നിഷാദിന് അയക്കുകയും അതിന്റെ വിഹിതം ഹംസ കൈപ്പറ്റിയതായും പൊലീസ് പറഞ്ഞു. ഇയാൾ മംഗളൂരുവിലെ ഒട്ടേറെ പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയതായി പൊലീസിന് വിവരമുണ്ട്.