ADVERTISEMENT

പെരിയ∙ രാഹുൽ ഗാന്ധിക്കു നേരെയുള്ള കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ പെരിയ കേരള കേന്ദ്ര സർവകലാശാലാ ക്യാംപസിനു മുൻപിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. സർവകലാശാലയിലെ ബിരുദദാനച്ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ പങ്കെടുത്തുകൊണ്ടിരിക്കേയായിരുന്നു പ്രധാന കവാടത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി.പി.പ്രദീപ്‌ കുമാർ, പുല്ലൂർ പെരിയ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പ്രമോദ് പെരിയ, യൂത്ത് കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ കാർത്തികേയൻ പെരിയ, റാഫി അടൂർ, രോഹിത് എറുവാട്ട്, മണ്ഡലം പ്രസിഡന്റുമാരായ മനോജ്‌ ചാലിങ്കൽ, ഷിബിൻ ഉപ്പിലിക്കൈ, എച്ച്.ആർ.വിനീത്, അനൂപ് കല്യോട്ട്, ജതീഷ് കായകുളം, റഷീദ് നാലേക്ര, സാദിക്ക് അടൂർ നേതൃത്വം നൽകി.

കോൺഗ്രസ് സത്യഗ്രഹം ഇന്ന്

കാസർകോട് ∙ രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര സർക്കാർ പ്രതികാര നടപടികൾ സ്വീകരിക്കുന്നു എന്നാരോപിച്ച് എഐസിസിയുടെ ആഹ്വാന പ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ 'ജനാധിപത്യ സംരക്ഷണ സത്യഗ്രഹം' സംഘടിപ്പിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനം ചെയ്യും. കെപിസിസി അംഗങ്ങൾ, ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, മണ്ഡലം ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പോഷക സംഘടന നേതാക്കൾ തുടങ്ങിയവർ സത്യഗ്രഹത്തിൽ പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com