ADVERTISEMENT

വെള്ളരിക്കുണ്ട് ∙ പ്രകാശ് എസ്റ്റേറ്റിലെ കരുവെള്ളടുക്കത്ത് വൻ തീപിടിത്തം. 7 ഏക്കറോളം റബർത്തോട്ടം കത്തി നശിച്ചു. സമീപത്തെ സ്വകാര്യവ്യക്തികളുടെ പറമ്പിലേക്കും തീ പടർന്നു കൃഷിനാശം ഉണ്ടായി. ഇന്നലെ ഉച്ചയ്ക്കാണു തീപിടിത്തമുണ്ടായത്. തീ പടരുന്നതു ശ്രദ്ധയിൽപ്പെട്ട വെള്ളരിക്കുണ്ട് പൊലീസും ചെറുപുഷ്പം ഫൊറോന വികാരി ഫാ. ജോൺസൺ അന്ത്യാംകുളത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരും പെരിങ്ങോത്തു നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് ഏറെ പാടുപെട്ടാണ് തീ കെടുത്തിയത്. 

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സി.പി.ഗോകുൽദാസ്, സേനാംഗങ്ങളായ സി.ശശിധരൻ, എം.പി.റിജിൻ, പി.എ.അനൂപ്, കെ.ദിനേശൻ  എന്നിവർ തീ അണയ്ക്കാൻ നേതൃത്വം നൽകി. കഴിഞ്ഞ വർഷവും ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു. താലൂക്ക് പരിധിയിൽ അഗ്നിരക്ഷാ സേനാ യൂണിറ്റ് ഇല്ലാത്തതിനാൽ തീപിടിത്തം പോലെ ഉള്ള അത്യാഹിതം ഉണ്ടായാൽ കണ്ണൂർ ജില്ലയിലെ പെരിങ്ങോത്ത് നിന്നോ നീലേശ്വരത്തു നിന്നോ സേന എത്താൻ സമയമേറെ എടുക്കുന്നതിനാൽ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com