സാധനം വാങ്ങാനെന്ന പേരിലെത്തി; സ്ത്രീയുടെ 3 പവൻ മാല പൊട്ടിച്ചു
Mail This Article
×
കുറ്റിക്കോൽ∙പടുപ്പ് പിഎസ്എസ് വൈദ്യശാലയിൽ നിന്നും സാധനം വാങ്ങാനെന്ന പേരിലെത്തിയ യുവാക്കൾ സ്ത്രീയുടെ മാല മോഷ്ടിച്ചു. ഞായറാഴ്ച രാവിലെ 12.30നായിരുന്നു സംഭവം നടന്നത്. കടയിൽ എത്തിയ യുവാവ് മരുന്ന് ആവശ്യപ്പെടുകയും ആ സമയം തങ്കമ്മയുടെ (78) കഴുത്തിൽ കിടന്നിരുന്ന 3 പവന്റെ മാല പൊട്ടിച്ചു. ഇതിന് ശേഷം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. കടയുടമയുടെ പരാതിയിൽ ബേഡകം പൊലീസ് സ്ഥലത്തെത്തി കേസ് എടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.