ഭാര്യയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

prashob-other-kasargod
പ്രശോബ്, ശ്യാം കുമാർ.
SHARE

കാഞ്ഞങ്ങാട് ∙ ഭാര്യയോടൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളെ യുവമോർച്ച നേതാവിന്റെ വീട്ടിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടും മൂന്നും പ്രതികളായ മാവുങ്കാൽ മേലടുക്കം ഹൗസിലെ പ്രശോബ് (23), മൂലക്കണ്ടം ഹൗസിലെ ശ്യാം കുമാർ (33) എന്നിവരെയാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ അറസ്റ്റ് ചെയ്തത്. 
     മേലടുക്കത്തുള്ള യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് വൈശാഖിന്റെ വീട്ടിലാണ് ഇവർ ഒളിവിൽ കഴിഞ്ഞത്. 

ഇന്നലെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വീട് വളഞ്ഞത്. ഇതിനിടെ പൊലീസിനെ ആക്രമിച്ച് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അതിസാഹസികമായി ഇരുവരെയും പിടികൂടുകയായിരുന്നു. കഴിഞ്ഞ 17ന് സന്ധ്യയോടെ മാവുങ്കാൽ നെല്ലിത്തറ വളവിലാണ് സംഭവം നടന്നത്. കൊടവലം കൊമ്മട്ട മൂലയിലെ കളിങ്ങോം വീട്ടിൽ ചന്ദ്രനെ ആണ് സംഘം വെട്ടി പരുക്കേൽപിച്ചത്. ഭാര്യയെയും കൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഇവരുടെ പിന്നാലെ രണ്ടു ബൈക്കുകളിലായി‍ എത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്. ചന്ദ്രന്റെ കാലിന് ആണ് വെട്ടേറ്റത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS