ഇരിയണ്ണി ∙ നട്ടുച്ചയ്ക്കു പടക്കം പൊട്ടിച്ച് കുട്ടികളുടെ വിടവാങ്ങൽ ആഘോഷം; വൻതീപിടിത്തം ഒഴിവാക്കി അഗ്നിശമന സേന. ഇരിയണ്ണി ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് അതിരുവിട്ട വിടവാങ്ങൽ പരിപാടി തീപിടിത്തത്തിൽ കലാശിച്ചത്.ഇന്നലെ ഉച്ചയ്ക്കു 12 നാണു സംഭവം. സ്കൂൾ അധികൃതർ അറിയാതെ ചില കുട്ടികൾ പടക്കം പൊട്ടിക്കുകയായിരുന്നു. അതിൽ നിന്നു ഉണക്കപ്പുല്ലിനു തീപിടിച്ച് അതിവേഗത്തിൽ വ്യാപിച്ചു. അര ഏക്കറോളം സ്ഥലത്തെ പുല്ല് കത്തിനശിച്ചു. കുറ്റിക്കോലിൽ നിന്നു അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. തൊട്ടടുത്തുള്ള വനത്തിനുള്ളിലേക്കു പടർന്നിരുന്നെങ്കിൽ വലിയ നാശം സംഭവിക്കുമായിരുന്നു. വനപാലകരും സ്ഥലത്തെത്തി.
പടക്കം പൊട്ടിച്ച് വിടവാങ്ങൽ ആഘോഷം; കലാശിച്ചത് തീപിടിത്തത്തിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.