ജില്ലയിൽ 3 മാസത്തിനിടെ മഴ പെയ്തത് 1 ദിവസം; 86 % മഴ കുറവ്

HIGHLIGHTS
  • ഈ മാസം ലഭിച്ചത് 2.1 മില്ലിമീറ്റർ മഴ മാത്രം, 86 % മഴ കുറവ്
field-kasargod
കാഞ്ഞങ്ങാടിനു സമീപം വയൽ വിണ്ടുകീറിയ നിലയിൽ
SHARE

കാസർകോട് ∙ ചൂടിന്റെ ശക്തിക്കു കുറവു വന്നെങ്കിലും വേനൽ മഴ കിട്ടാതെ വടക്കൻ ജില്ലകൾ. ഈ വർഷം ഇതുവരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരു ദിവസം മാത്രമാണു നേരിയ മഴ ലഭിച്ചത്. ഈ മാസം 19നു പുലർച്ചെയാണു കാസർകോട് ജില്ലയുടെ ചില ഭാഗങ്ങളിൽ നേരിയ ചാറ്റൽ മഴ ലഭിച്ചത്. മൂന്ന് ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിൽ നേരിയ മഴ രേഖപ്പെടുത്തുകയും ചെയ്തു. ഈ മാസം    ലഭിച്ചത് 2.1 മില്ലിമീറ്റർ മഴ മാത്രമാണ്, 86 % മഴ കുറവാണ്. 

തെക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതുപോലുള്ള വേനൽ മഴയ്ക്കു നിലവിൽ സാധ്യതയില്ല. വടക്കൻ കേരളത്തിലാകെ മഴ കുറവുണ്ട്. കോഴിക്കോട് വയനാട് ജില്ലകളിൽ ഇക്കാലയളവിൽ 4 ദിവസം മാത്രമാണു മഴ ലഭിച്ചത്. മലപ്പുറത്ത് 5 ദിവസവും. അതേസമയം ഏപ്രിൽ മാസത്തിൽ ജില്ലയിൽ മഴ പെയ്തേക്കാം. സംസ്ഥാനത്ത് വ്യാപക വേനൽമഴ ലഭിക്കുമ്പോൾ മാത്രമാണ് ഉത്തരമലബാറിൽ മഴ ലഭിക്കുന്നത്. 

തെക്കൻകേരളത്തിലും മധ്യകേരളത്തിലെ ഹൈറേഞ്ച് മേഖലകളിലുമാണ് കൂടുതൽ വേനൽമഴ ലഭിക്കുന്നത്. വേനൽമഴയുടെ പൊതുവായ സ്വഭാവവും ഇതാണ്. അതേസമയം വടക്കൻ കേരളത്തിലെ ഹൈറേഞ്ച് മേഖലകളിൽ ഇതേ തോതിൽ മഴ ലഭിക്കാറില്ല. വേനൽമഴ വളരെ കുറവാണെങ്കിലും കാലവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടിയ അളവിൽ മഴ ലഭിക്കുന്നത് ഉത്തരമലബാറിലാണ്. മലബാറിൽ വയനാടിൽ മാത്രമാണ് ഇത്തവണ വേനൽമഴ അധികമായി ലഭിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA