പോക്സോ കേസ്: ഒളിവിലായിരുന്ന പ്രതി അഞ്ച് വർഷത്തിനു ശേഷം പിടിയിൽ

sekhar-chaudari-kasargod
നീലേശ്വരം പൊലീസ് അസമിൽ ചെന്ന് അറസ്റ്റ് ചെയ്ത ശേഖർ ചൗധരി (ഇടതു നിന്നു മൂന്നാമത്) പൊലീസ് സംഘത്തിനൊപ്പം.
SHARE

നീലേശ്വരം ∙ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി 5 വർഷത്തിലേറെയായി ഒളിവിൽ കഴിഞ്ഞ വാറന്റ് പ്രതിയെ നീലേശ്വരം പൊലീസ് ആസാമിലെത്തി സാഹസികമായി അറസ്റ്റ് ചെയ്തു.ആസാം തീൻസുഖിയ ദിഗ്ബോയ് മിലൻ നഗറിലെ ശേഖർ ചൗധരി എന്ന റാംപ്രസാദ് ചൗധരിയാണ് (42) പിടിയിലായത്.

സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ് കോടോത്ത്, കെ.വി.ഷിബു, പി.അനീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ആസാമിലെത്തി ഇയാളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന, കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി.ബാലകൃഷ്ണൻ നായർ എന്നിവരുടെ നിർദേശ പ്രകാരം നീലേശ്വരം സിഐ, കെ.പ്രേംസദൻ, എസ്ഐ, കെ.ശ്രീജേഷ് എന്നിവരുടെ മേൽനോട്ടത്തിലാണ് ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് നിരീക്ഷണം നടത്തി വന്നിരുന്നത്. 2016 ൽ ആണ് കേസിനാസ്പദമായ സംഭവം. 

12 വർഷത്തോളം നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ജോലി ചെയ്തിരുന്ന പ്രതി സഹതൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനാണ് പോക്സോ കേസിൽ അറസ്റ്റിൽ ആയത്. 2 വർഷക്കാലം കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

തുടർന്ന് കോടതി വാറന്റ് പുറപ്പെടുവിച്ചു. അസം–അരുണാചൽപ്രദേശ് അതിർത്തിയോടു ചേർന്നു ക്രിമിനൽ സംഘങ്ങളുടെയും മയക്കുമരുന്ന് മാഫിയയുടെയും നിയന്ത്രണത്തിലുള്ള സ്ഥലത്ത് ഓട്ടോഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. പ്രതി ഇവിടെയുണ്ടെന്നുറപ്പിച്ച ശേഷം ലോക്കൽ പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS