ADVERTISEMENT

വെള്ളരിക്കുണ്ട് ∙കൊന്നക്കാട് ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്, ബളാൽ കൃഷിഭവൻ, ബളാൽ പഞ്ചായത്ത് സിഡിഎസ് എന്നിവയുടെ നേതൃത്വത്തിലുള്ള 3 ദിവസം നീണ്ടു നിൽക്കുന്ന ചക്ക,മാമ്പഴ ഉത്സവത്തിന് തുടക്കമായി.ചക്കകളുടെയും മാവിൻ തൈകളുടെയും കുടുംബശ്രീ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും. പ്രാദേശിക കലാകാരൻമാരുടെ വിവിധ കലാപരിപാടികൾ എന്നിവയാണ് ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. റിട്ട. ഐജി കെ.വി.മധുസൂദനൻ അധ്യക്ഷനായി. ചക്ക വിഭവങ്ങളുടെ സ്റ്റാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാധാമണി,, മാമ്പഴ സ്റ്റാൾ വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോനാ വികാരി ഫാ.ഡോ.ജോൺസൺ അന്ത്യാംകുളം, കലാസന്ധ്യ തഹസിൽദാർ പി.വി.മുരളി എന്നിവർ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, സി.രേഖ, ടി.അബ്ദുൽ ഖാദർ, പി.പത്മാവതി, കെ.ആർ.വിനു, കെ.വിഷ്ണു, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എം.പി.ജോസഫ്, ജെറ്റൊ ജോസഫ്, പി.കെ.സുമേഷ്, എൻ.മധു, ചന്ദ്രൻ വിളയിൽ, എ.സി.എ.ലത്തീഫ്, തോമസ് ചാക്കോ, കെ.എ.സാലു, തോമസ് ചെറിയാൻ, വി.ആർ.ജയകുമാർ, ജിജികുന്നപള്ളി, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, ഡാജി ഓടയ്ക്കൽ, ഇ.കെ.ഷിനോജ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com