സ്കൂട്ടറിൽ ഇടിച്ച കാർ വീടിന് മുകളിലേക്കു മറിഞ്ഞു; വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി

നീലേശ്വരം വള്ളിക്കുന്നിൽ വീടിനു മുകളിലേക്കു മറിഞ്ഞ കാർ.
SHARE

നീലേശ്വരം ∙ റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ചു നിയന്ത്രണം വിട്ട കാർ വീടിനു മുകളിലേക്കു വീണു. നീലേശ്വരം– എടത്തോട് റോഡ് അരികിൽ വള്ളിക്കുന്നിലെ നീലേശ്വരം താലൂക്ക് ആശുപത്രിക്കു സമീപം സന്ധ്യയോടെയായിരുന്നു അപകടം. ആശുപത്രിക്കു സമീപം തട്ടുകട നടത്തുന്ന ചന്തൂട്ടിയുടെ വീടിന്റെ പിൻഭാഗത്തേക്കാണ് വാഹനം മറിഞ്ഞത്.

ഇവിടെ ആരുമില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വീടിനു കേടുപാടുണ്ടായി. പാലായി ഭാഗത്തേക്കു പോകുകയായിരുന്നു വാഹനത്തിൽ പാലായി സ്വദേശികളായ കെ.കെ.ബാലകൃഷ്ണൻ, രജിത് എന്നിവരാണുണ്ടായിരുന്നത്. ഇരുവർക്കും പരിക്കുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS