കാസർകോട് ജില്ലയിൽ ഇന്ന് (28-05-2023); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്: അമ്പലത്തറ ∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ, അറബിക്, സംസ്കൃതം അധ്യാപകരുടെയും പ്രൈമറി വിഭാഗത്തിൽ യുപി, എൽപി (മലയാളം) അധ്യാപകരുടെയും ഒഴിവുണ്ട്. കൂടിക്കാഴ്ച 30നു 11ന്.
പെരിയ ∙ ആയമ്പാറ ഗവ. യുപി സ്കൂളിൽ എൽപിഎസ്എ, പാർട് ടൈം ലാംഗ്വേജ് (ഹിന്ദി) അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച നാളെ 10 ന് സ്കൂൾ ഓഫിസിൽ.
നീലേശ്വരം ∙ ചായ്യോത്ത് ജിഎച്ച്എസ്എസിൽ എൽപിഎസ്എ, യുപിഎസ്എ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുമെന്നു പ്രധാനാധ്യാപകൻ എ.കെ.മുഹമ്മദ് അഷ്റഫ് അറിയിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾ 30 നു രാവിലെ പത്തരയ്ക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ: 9846114254.
നീലേശ്വരം ∙ ചായ്യോത്ത് ജിഎച്ച്എസ്എസിൽ എച്ച്എസ്ടി ഗണിതം തസ്തികയിലെ താൽക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തും. കൂടിക്കാഴ്ച 30 ന് ഉച്ചയ്ക്ക് 2 നു സ്കൂൾ ഓഫിസിൽ. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുമായി പങ്കെടുക്കണം. ഫോൺ: 9846114254.
നീലേശ്വരം ∙ മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ എൽപി, യുപി വിഭാഗം താൽക്കാലിക ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കും. കൂടിക്കാഴ്ച 30 നു രാവിലെ 10 നു സ്കൂൾ ഓഫിസിൽ. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, ഫോട്ടോ കോപ്പികൾ എന്നിവയുമായി എത്തണം.