ADVERTISEMENT
മുള്ളേരിയ ∙ ബൈക്കിൽ സഞ്ചരിക്കവെ കാട്ടുപന്നിയിടിച്ചു യുവാവിനു പരുക്കേറ്റു. ആദൂർ ആലന്തടുക്കയിലെ വിഷ്ണു(18)വിനാണു പരുക്കേറ്റത്. ഇന്നലെ പുലർച്ചെ രണ്ടിനു കാറഡുക്ക പതിമൂന്നാം മൈലിലാണ് അപകടം. ബോവിക്കാനത്ത് ഗാരിജിൽ ജോലി ചെയ്യുന്ന വിഷ്ണു രാത്രി വൈകിയും ജോലി ഉണ്ടായിരുന്നതിനാൽ അതു കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു. പതിമൂന്നാം മൈലിൽ വച്ചു രണ്ടു പന്നികൾ റോഡിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇവയെ ഇടിച്ച് ബൈക്ക് മറിഞ്ഞു. ബൈക്ക് ഓടിച്ച ആലന്തടുക്കയിലെ കൗശിക് പരുക്കില്ലാതെ രക്ഷപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com