ADVERTISEMENT

ഗവ. ഐടിഐ കോഴ്സുകൾ: കാസർകോട് ∙ ഗവ. ഐടിഐയിൽ ഐഎംസി പ്ലസ്ടു യോഗ്യതയുള്ളവർക്കായി നടത്തുന്ന എയർലൈൻ ഹോസ്പിറ്റാലിറ്റി ട്രാവൽ മാനേജ്മെന്റ്, ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എയർ കാർഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക് മാനേജ്മെന്റ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോൺ: 7510481819, 8075918569.

പിഎസ്‌സി അഭിമുഖം

കാസർകോട് ∙ ജില്ലയിൽ ഹോമിയോ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്– 2 (കാറ്റഗറി നമ്പർ 099/2019) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് വെരിഫിക്കേഷൻ പൂർത്തീകരിച്ച യോഗ്യരായ ഉദ്യോഗാർഥികൾക്ക് ജൂൺ 2ന് പിഎസ്‌സി ജില്ലാ ഓഫിസിൽ അഭിമുഖം നടത്തും. മെമ്മോ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. 

അഭിമുഖം

കുറ്റിക്കോൽ∙ ഗവ: ഹൈ സ്കൂളിൽ എച്ച്എസ്ടി മലയാളം, ഫിസിക്കൽ സയൻസ് (മലയാളം മീഡിയം), ഗണിതം (മലയാളം മീഡിയം), നാച്വറൽ സയൻസ് (മലയാളം മീഡിയം), എന്നിവയിൽ ഒഴിവുകളുണ്ട്. അഭിമുഖം  31നു രാവിലെ 10.30 നു സ്കൂൾ ഓഫിസിൽ വച്ച് നടക്കും.

ബോവിക്കാനം ∙ ബിഎആർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിഭാഗത്തിൽ ബോട്ടണി, മലയാളം വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. കൂടിക്കാഴ്ച 31 ന് 11 ന് സ്കൂളിൽ.

ബോവിക്കാനം ∙ എയുപി സ്കൂളിൽ എൽപി വിഭാഗത്തിൽ 3 അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 2 ന്.

കാറഡുക്ക ∙ ജിവിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്യുറൽ സയൻസ്, ഹിന്ദി, ഗണിതം, ആർട് എജ്യുക്കേഷൻ, കന്നഡ, ഫിസിക്കൽ സയൻസ് കന്നഡ എന്നിവയിലും യുപി വിഭാഗത്തിൽ കന്നഡ വിഷയത്തിലും അധ്യാപകരെ ആവശ്യമുണ്ട്. കൂടിക്കാഴ്ച 31 ന് 10.30 ന്.

ബേത്തൂർപ്പാറ ∙ കാട്ടിപ്പാറ ഗവ.എൽപി സ്കൂളിൽ അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com