ADVERTISEMENT

നീലേശ്വരം ∙ ദേശീയപാതയിലെ പള്ളിക്കര റെയിൽവേ ഗേറ്റ് ഇന്നലെ വീണ്ടും വാഹനമിടിച്ചു തകർന്നു.  ഇന്നലെ വൈകിട്ട് 4.40 ഓടെയുണ്ടായ അപകടത്തെ തുടർന്നു 3 മണിക്കൂറോളമാണ് ഗേറ്റ് അടഞ്ഞു കിടന്നത്. ഗേറ്റ് വെൽഡ് ചെയ്തു തകരാർ പരിഹരിച്ച ശേഷം രാത്രി എട്ടരയോടെയാണ് ഗേറ്റ് തുറന്നു കൊടുത്തത്.

അപകടത്തെ തുടർന്നു ഗേറ്റ് ലോക്ക് ആയതോടെ ഇരുവശത്തും വാഹന നിര ഏറെ ദൂരം നീണ്ടു. തകരാർ ഉടൻ പരിഹരിക്കപ്പെടുമെന്നു കരുതി ഇരുഭാഗത്തും  നിർത്തിയിട്ട വാഹനങ്ങൾ പിന്നീട് നീലേശ്വരം പൊലീസിന്റെ നിർദേശത്തെ തുടർന്നാണ് ഇരുവശത്തു നിന്നും വഴി തിരിച്ചു വിട്ടത്.  ഇതോടെ രണ്ടു ഭാഗത്തും ഗതാഗതക്കുരുക്കുണ്ടായി. മാസങ്ങൾക്കിടെ ഇതു മൂന്നാം തവണയാണ് ഗേറ്റ് വാഹനമിടിച്ച് ലോക്ക് ആയത്. 2018 മുതൽ ഇവിടെ നിർമിച്ചു വരുന്ന മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്. അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയായതോടെ ജൂൺ 2 ന് മേൽപാലത്തിൽ ഒരു വശത്തു കൂടി വാഹനം കടത്തിവിടാനിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com