നഗരസഭയുടെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ വീണ്ടും തീപിടിത്തം; അഗ്നിരക്ഷാസേനയെത്തി അണച്ചു

കാഞ്ഞങ്ങാട് നഗരസഭയുടെ ചെമ്മട്ടംവയലിലെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ ഇന്നലെ പുലർച്ചെ വീണ്ടും പടർന്ന തീ അഗ്നിരക്ഷാസേനയെത്തി അണയ്ക്കുന്നു.
SHARE

കാഞ്ഞങ്ങാട് ∙ നഗരസഭയുടെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ ഇന്നലെ പുലർച്ചെ വീണ്ടും തീപിടിച്ചു. അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. ഇന്നലെ പുലർച്ചെ 5.15നാണ് കത്തിയമർന്ന മാലിന്യക്കൂനയിൽ നിന്നു വീണ്ടും തീ പടർന്നത്.  തീ വീണ്ടും പടരുന്നുണ്ടോ എന്നറിയാൻ സംസ്കരണ കേന്ദ്രത്തിനു സമീപത്ത് രണ്ടു പേരെ നിർത്തിയിരുന്നു. ഇവർ തീ പടർന്ന ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും മുക്കാൽ മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ചു മടങ്ങി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15നാണു മാലിന്യ സംസ്കരണ കേന്ദ്രത്തിൽ കൂട്ടിയിട്ട ലെഗസി(വർഷങ്ങളായി സംസ്കരിക്കാതെ കൂട്ടിയിട്ട) മാലിന്യക്കൂനയ്ക്കു തീപിടിച്ചത്. ആളി പടർന്ന തീ അണയ്ക്കാൻ മണിക്കൂറുകൾ നീണ്ട പരിശ്രമമാണ് അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ് അംഗങ്ങളും നഗരസഭാധികൃതരും നാട്ടുകാരും പൊലീസും ചേർന്നു നടത്തിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽലിട്ട തീയാണ് മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്കു പടർന്നതെന്നു കരുതുന്നു.

പരാതി നൽകി നഗരസഭ

മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ നഗരസഭ പൊലീസിൽ പരാതി നൽകി. നഗരസഭാ സെക്രട്ടറിയാണു രേഖാമൂലം ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംസ്കരണ കേന്ദ്രത്തിനു തെക്കുവശത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീയിട്ടിരുന്നു. ഇതിൽ നിന്നു തീ പടർന്നാതാകാം എന്നാണു നിഗമനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS