ADVERTISEMENT

നീലേശ്വരം ∙ ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് സിവിൽ സർവീസ് പരീക്ഷയിൽ 910–ാം റാങ്ക് നേടിയ നീലേശ്വരം പള്ളിക്കര കുഞ്ഞിപ്പുളിക്കാലിലെ കാജൽ രാജുവിന് അഭിനന്ദന പ്രവാഹം.കാജലിനെ വിവിധ സംഘടനകൾ വീട്ടിലെത്തി അനുമോദിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കു വേണ്ടി ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ സ്നേഹോപഹാരം സമ്മാനിച്ചു. നേതാക്കളായ മാമുനി വിജയൻ, പി.രാമചന്ദ്രൻ, എറുവാട്ട് മോഹനൻ, കെ.രാജഗോപാലൻ നായർ, കെ.കുഞ്ഞിക്കൃഷ്ണൻ, പി.പുഷ്കരൻ എന്നിവർ സംബന്ധിച്ചു. 

സിവിൽ സർവീസ് പരീക്ഷയിലെ റാങ്ക് ജേതാവ് നീലേശ്വരം  പള്ളിക്കര കുഞ്ഞിപ്പുളിക്കാലിലെ കാജൽ രാജുവിന് സിപിഎം ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ സമ്മാനിക്കുന്നു.
സിവിൽ സർവീസ് പരീക്ഷയിലെ റാങ്ക് ജേതാവ് നീലേശ്വരം പള്ളിക്കര കുഞ്ഞിപ്പുളിക്കാലിലെ കാജൽ രാജുവിന് സിപിഎം ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ സമ്മാനിക്കുന്നു.

സിപിഎം ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ സമ്മാനിച്ചു. നീലേശ്വരം നഗരസഭാധ്യക്ഷ  ടി.വി.ശാന്ത, സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.പി.രവീന്ദ്രൻ, പേരോൽ ലോക്കൽ സെക്രട്ടറി ടി.ജി.ഗംഗാധരൻ, ലോക്കൽ കമ്മിറ്റി അംഗം പി.ഗോപാലകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി വി.വി.രമേശൻ എന്നിവർ സംബന്ധിച്ചു. 

നീലേശ്വരം നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാരുടെ സ്നേഹോപഹാരം റഫീഖ് കോട്ടപ്പുറം സമ്മാനിച്ചു. ഇ.ഷജീർ, കെ.വി.ശശികുമാർ, വിനു നിലാവ്, എം.ഭരതൻ, അൻവർ സാദിഖ്, പി.കെ.ലത, പി.ബിന്ദു, ഇ.അശ്വതി എന്നിവർ പ്രസംഗിച്ചു. പള്ളിക്കര കോസ്മോസ് ക്ലബ് കാജൽ രാജുവിന് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ സ്വീകരണമൊരുക്കി. 

ക്ലബ് പ്രസിഡന്റ് പി.കെ.നാരായണൻ, വൈസ് പ്രസിഡന്റ് വി.കെ.രാമചന്ദ്രൻ, സെക്രട്ടറി ഹരീഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങളും നാട്ടുകാരും ഉൾപ്പെടെയുള്ള പൗരാവലി സ്വീകരണത്തിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി വി.കെ.സനോജിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കാജലിനെ വീട്ടിലെത്തി അനുമോദിച്ചു. 

ജില്ലാ പ്രസിഡന്റ് ഷാലു മാത്യു, സെക്രട്ടറി രജീഷ് വെള്ളാട്ട്, നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ് എം.വി.ദീപേഷ്, സെക്രട്ടറി എം.വി.രതീഷ്, കെ.സഞ്ജയ്, ടി.കെ.അനീഷ്, കലേഷ് ചാത്തമത്ത് എന്നിവരും സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com