കാസർകോട് ജില്ലയിൽ ഇന്ന് (01-06-2023); അറിയാൻ, ഓർക്കാൻ

kasargod-map
SHARE

ലോക് അദാലത്ത് 10ന്:കാസർകോട് ∙ ജില്ലയിൽ ജൂൺ 10 നു ലോക് അദാലത്ത് നടത്തുന്നു. ഒത്തുതീർപ്പ് ആക്കാനുള്ള ക്രിമിനൽ കേസുകൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് കേസുകൾ, വിവാഹം, ഭൂമി ഏറ്റെടുക്കൽ, വൈദ്യുതി, വെള്ളം, സർവീസ്, റവന്യു എന്നിവ സംബന്ധിച്ച പരാതികൾ, കോടതിയിൽ നിലവിലുള്ളതും അല്ലാത്തതുമായ കേസുകൾ പരിഗണിക്കും. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, അതതു താലൂക്ക് കമ്മിറ്റികൾ എന്നിവിടങ്ങളിലാണ് പരാതി നൽകേണ്ടത്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി 04994 256189, ഹൊസ്ദുർഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി 04672207170

അഭിമുഖം നാളെ

കാസർകോട് ∙ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2 (എസ്ആർ ഫോർ എസ്ടി ഓൺലി – കാറ്റഗറി നമ്പർ 421/2022) തസ്തികയിലേക്ക് അപേക്ഷ നൽകി വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികൾക്ക് നാളെ പിഎസ്‌സി ജില്ലാ ഓഫിസിൽ അഭിമുഖം നടത്തും. അഭിമുഖ മെമ്മോ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ. അഭിമുഖ മെമ്മോയുമായി എത്തണമെന്ന് പിഎസ്‌സി ജില്ലാ ഓഫിസർ അറിയിച്ചു.

അധ്യാപക പരിശീലനം

നീലേശ്വരം∙ കേരള എജ്യുക്കേഷനൽ കൗൺസിൽ നീലേശ്വരം പാൻടെക്കിൽ തുടങ്ങുന്ന 10 മാസം ദൈർഘ്യമുള്ള പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 15 ന് അകം അപേക്ഷിക്കണം. അപേക്ഷാഫോറത്തിനും വിവരങ്ങൾക്കും നീലേശ്വരം പാൻടെക് ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0467–2281991, 8921039017.

അധ്യാപക ഒഴിവ്

ബേക്കൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (സീനിയർ), പൊളിറ്റിക്സ് (സീനിയർ), കെമിസ്ട്രി (ജൂനിയർ), ബോട്ടണി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 2.30ന് സ്കൂളിൽ. 

ബേക്കൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഗണിതം (കന്നഡ‍)–1, എച്ച്എസ്ടി ഗണിതം (മലയാളം)–1, എച്ച്എസ്ടി ഹിന്ദി–2, എച്ച്എസ്ടി ഇംഗ്ലിഷ്–1, എച്ച്എസ്ടി നാച്വറൽ സയൻസ് (കന്നഡ)–1, എച്ച്എസ്ടി ഫിസിക്കൽ സയൻസ് (മലയാളം)–1, എച്ച്എസ്ടി ഫിസിക്കൽ എജ്യുക്കേഷൻ പിഇടി (കന്നഡ)–1, യുപിഎസ്ടി (കന്നഡ) ഒഴിവ്. അഭിമുഖം നാളെ (2) 10.30ന് സ്കൂളിൽ. 8618353487.

പുഞ്ചാവി ∙ ഗവ. എൽപി സ്കൂളിൽ ഫുൾടൈം അറബിക് അധ്യാപക ഒഴിവ്. അഭിമുഖം 3ന് 10ന്. 

മൊഗ്രാൽപുത്തൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്‌സ് (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ), അറബിക് (ജൂനിയർ), കംപ്യൂട്ടർ സയൻസ് (സീനിയർ) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10ന് സ്‌കൂളിൽ. 

പൈവളിഗെ ∙ പൈവളിഗെ നഗർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ അറബിക് അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11ന് സ്‌കൂളിൽ. 8606856070.

ദേലംപാടി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ എൻവിടി ഇംഗ്ലിഷ് -1, എൻവിടി ഫിസിക്‌സ് -1, എൻവിടി മാത്‌സ് -1, ഇഡി -1, വി.ടി -1 അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11ന് സ്കൂളിൽ. 9611744937.

തച്ചങ്ങാട് ∙ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ ഇംഗ്ലിഷ് (1), യുപിഎസ്ടി (1), യുപിഎസ്ടി-അറബിക് (2)  ഓഫിസ് അറ്റൻഡന്റ് (1) ഒഴിവ്. അഭിമുഖം നാളെ 2ന് സ്കൂളിൽ. 9495339271.

മെഡിക്കൽ ഓഫിസർ ഒഴിവ്

കാഞ്ഞങ്ങാട് ∙ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴിൽ മെഡിക്കൽ ഓഫിസർ (മോഡേൺ മെഡിസിൻ) ഒഴിവ്. അഭിമുഖം ജൂൺ 3ന് 11ന്. 0467–2209466.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS