ADVERTISEMENT

ഷട്ടർ തുറക്കും; ജാഗ്രത പാലിക്കണം; ചീമേനി ∙ കാക്കടവ് കുടിവെള്ള പദ്ധതിയുടെ കോൺക്രീറ്റ് തടയണ പണിയുടെ ഭാഗമായി ഇന്നു മുതൽ വരും ദിവസങ്ങളിൽ ഷട്ടർ തുറക്കുമെന്നും കാര്യംകോട് പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കേരള ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

പോസ്റ്റർ രചന മത്സരം

നീലേശ്വരം ∙ പടിഞ്ഞാറ്റംകൊഴുവൽ ജീവൻധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാസർകോട് നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ച് മിഷൻ ലൈഫ് പ്രോഗ്രാമിന്റെ ഭാഗമായി 4 നു രാവിലെ 9 മുതൽ മാലിന്യരഹിത ഭക്ഷണശീലം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടത്തും. ഫോൺ:9605994529.

‘ബിസ്കോൺ’നാളെ

നീലേശ്വരം ∙ സംരംഭകർക്കും സംരംഭകത്വത്തിൽ താൽപര്യമുള്ളവർക്കുമായി ജെസിഐ നീലേശ്വരം 3 നു കാഞ്ഞങ്ങാട് രാജ് റസിഡൻസിയിൽ ബിസ്കോൺ 2023 ഏകദിന ബിസിനസ് മീറ്റ് സംഘടിപ്പിക്കും.ഫോൺ: 6238385119.

അധ്യാപക ഒഴിവ്

തൃക്കരിപ്പൂർ ∙ പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ അധ്യാപകൻ, യുപി വിഭാഗത്തിൽ അറബിക് അധ്യാപകൻ, എൽപിഎസ്എ എന്നിങ്ങനെ 3 ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്താനുള്ള കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 2നു നടത്തും.

അപേക്ഷ ക്ഷണിച്ചു

കുമ്പള ∙ മഞ്ചേശ്വരം അപ്ലൈഡ് സയൻസ് കോളജിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിഎ ഇംഗ്ലിഷ് വിത്ത് ജേണലിസം ബിരുദ കോഴ്‌സുകളിലേക്കും എംഎസ്‌സി കംപ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റിലേക്ക് കണ്ണൂർ യൂണിവേഴ്‌സിറ്റി സൈറ്റ് www.admission.kannuruniversity.ac.in മുഖേനയും കോളജിന് അനുവദിച്ച 50 ശതമാനം സീറ്റിലേക്ക് ഐഎച്ച്ആർഡി സൈറ്റ് http://www.ihrdadmissions.org മുഖേനയും അപേക്ഷിക്കണം. കോളജിന് അനുവദിച്ച 50 ശതമാനം സീറ്റിലേക്ക് അപേക്ഷിക്കുന്നവർ യൂണിവേഴ്‌സിറ്റി സൈറ്റിലും റജിസ്റ്റർ ചെയ്യണം. 8547005058.

മടിക്കൈ ∙ ഐഎച്ച്ആർഡിയുടെ കീഴിൽ കാഞ്ഞിരപ്പൊയിലിലെ മോഡൽ കോളജിൽ ഒന്നാം വർഷ ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബിഎ ഇംഗ്ലിഷ് കോഴ്‌സുകളിൽ കോളജ് നേരിട്ട് പ്രവേശനം നടത്തുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ യൂണിവേഴ്‌സിറ്റി ബിരുദ പ്രവേശനത്തിന് ഓൺലൈൻ വഴി റജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പ്രിന്റ് ഔട്ട് സഹിതം കോളജിൽ അപേക്ഷ നൽകണം. എസ്‌സി / എസ്ടി / ഒഇസി / ഒബിസി (എച്ച്) വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഓൺലൈനായും അപേക്ഷിക്കാം. വെബ്‌സൈറ്റ്: http://www.ihrdadmission.org ഫോൺ: 9747533758

സീറ്റൊഴിവ് 

കാഞ്ഞങ്ങാട് ∙ സ്വാമി നിത്യാനന്ദ പോളിടെക്നിക് കോളജിൽ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ കീഴിൽ ആരംഭിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന വയർമെൻ ആൻഡ് ഇലക്ട്രിക് സർവീസിങ് കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. 9847754403, 7411483040.

അധ്യാപകർ 

മൊഗ്രാൽ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മാത്‌സ് – 2, എച്ച്എസ്ടി ഹിന്ദി–1, എച്ച്എസ്ടി അറബിക്–1, ഫുൾടൈം ജൂനിയർ അറബിക് (യുപി)–2, ഫുൾടൈം ജൂനിയർ അറബിക് (എൽപി)–1 അധ്യാപക ഒഴിവ്. അഭിമുഖം 5ന് 10ന്. 04998–216300.

മൊഗ്രാൽപുത്തൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മാത്‍സ് കന്നഡ (1), എച്ച്എസ്ടി കന്നഡ (1), എച്ച്എസ്ടി മലയാളം (1), എച്ച്എസ്ടി ഡ്രോയിങ് (1), എച്ച്എസ്ടി ഫിസിക്കൽ സയൻസ് മലയാളം (1), ജൂനിയർ ലാംഗ്വേജ് അറബിക് യുപി (1) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10ന്. 

ചെർക്കള ∙ ഗവ. മുസ്‌ലിം യുപി സ്‌കൂളിൽ ഫുൾടൈം ജൂനിയർ അറബിക്, പാർട്ട് ടൈം ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം നാളെ10.30ന് . 9562318702.

ഇരിയണ്ണി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ ഇൻ ഓഫിസ് ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ്, വൊക്കേഷനൽ ടീച്ചർ ഇൻ ഡയറി ഫാർമർ ഒൻട്രപ്രനർ, നോൺ വൊക്കേഷനൽ ടീച്ചർ, കെമിസ്ട്രി അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10.30ന്.

കോട്ടിക്കുളം ∙ ഗവ. ഫിഷറീസ് യുപി സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ഹിന്ദി (പാർട്ട് ടൈം) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10.30ന്.

പള്ളിക്കര∙ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിക്സ് വിഷയങ്ങളിൽ  സീനിയർ അധ്യാപകരുടെ ഒഴിവ്. അഭിമുഖം 5ന്  രാവിലെ 10.30ന്. 0467 2273300

മുള്ളേരിയ ∙ ആദൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തിൽ കന്നഡ, മലയാളം വിഷയങ്ങൾക്കും യുപി വിഭാഗത്തിൽ മലയാളത്തിലും ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, കന്നഡ, ഗണിതം (കന്നഡ), നാച്വറൽ സയൻസ്, മലയാളം, ഫിസിക്കൽ സയൻസ്, ഗണിതം അധ്യാപക ഒഴിവുകൾ. കൂടിക്കാഴ്ച നാളെ 10.30ന്.

അഡൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, മലയാളം,ഹിന്ദി, കന്നഡ മീഡിയത്തിൽ ഫിസിക്കൽ സയൻസ്, ഗണിതം, സോഷ്യൽ സയൻസ്, കന്നഡ അധ്യാപകരുടെയും യുപി വിഭാഗത്തിൽ മലയാളം, അറബിക്, എൽപി വിഭാഗത്തിൽ അറബിക്, ചിത്രകല അധ്യാപകരുടെ ഒഴിവ്. കൂടിക്കാഴ്ച നാളെ 10 ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com