വെള്ളരിക്കുണ്ട്∙ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ വരവേറ്റ് സ്കൂളുകളിൽ നടന്ന പ്രവേശനോത്സവം വർണാഭമായി. ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് മിക്ക സ്കൂളുകളിലും കുട്ടികളെ വരവേറ്റത്.
പളളിക്കര ∙ സ്കൂൾ മുറ്റത്ത് ഇമ്മിണി ബല്യ പുസ്തകം ഒരുക്കി നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എയുപിഎസിലെ പ്രവേശനോത്സവം. സ്കൂളിലെ കുട്ടികളുടെ എഴുനൂറോളം വരുന്ന സാഹിത്യ സൃഷ്ടികൾ ചേർത്താണ് ഇതൊരുക്കിയത്. കുട്ടികളുടെ അവധിക്കാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രചനകളായിരുന്നു ഇവയെല്ലാം. പ്രവേശനോത്സവ ഭാഗമായി സ്കൂളിൽ അക്ഷര മരം, അക്ഷരത്തൊപ്പി, പ്രത്യേക ഫോട്ടോ ചുമർ എന്നിവയും ഒരുക്കി. നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ കെ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.വി.രമേശൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ജെസ്സി ജോർജ്, സ്കൂൾ മാനേജർ സിസ്റ്റർ കോളിൻ ആന്റണി, നഗരസഭ കൗൺസിലർമാരായ പി.സുഭാഷ്, കെ.നാരായണൻ, മദർ പിടിഎ പ്രസിഡന്റ് മീതു, കോസ്മോസ് ക്ലബ് വൈസ് പ്രസിഡന്റ് വി.കെ.രാമചന്ദ്രൻ, വിദ്യാപോഷിണി വായനശാല പ്രസിഡന്റ് സുരേഷ് കുമാർ, അധ്യാപിക ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു.

നാട്ടക്കൽ ∙ നവാഗതരെ വരവേൽക്കാൻ പരിസ്ഥിതി സൗഹൃദ കളിപ്പാട്ടങ്ങളും സെൽഫി കോർണറുമെല്ലാമൊരുക്കി നാട്ടക്കൽ എഎൽപി സ്കൂൾ. പഴയകാലത്തെ ഓർമകളുണർത്തും വിധത്തിൽ ഓലകൊണ്ടു നിർമിച്ച കണ്ണടകൾ, പാമ്പ്, തിരിപ്പട്ടം, വാച്ച്, പക്ഷികൾ, പന്ത് തുടങ്ങിയ കൗതുകകരമായ കളിപ്പാട്ടങ്ങളാണ് കുട്ടികൾക്കു സമ്മാനമായി നൽകിയത്. ഇതോടൊപ്പം സ്കൂൾ മുറ്റത്തു പാഠപുസ്തകങ്ങളിലെ ഇഷ്ട കഥാപാത്രങ്ങളെ കോർത്തിണക്കിയുള്ള സെൽഫി കോർണറും തയ്യാറാക്കി. കുട്ടികളും രക്ഷിതാക്കളുമെല്ലാം ചേർന്നു സെൽഫി പോയിന്റിലെത്തി ചിത്രങ്ങളുമെടുത്തു. വെസ്റ്റ് എളേരി പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.കെ.തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ടി.രാകേഷ് അധ്യക്ഷനായി. പ്രധാനാധ്യാപിക കെ.വിജയകുമാരി, രഞ്ജിനി മനോജ്, അനിൽകുമാർ, പി.കെ.ജയലളിത എന്നിവർ പ്രസംഗിച്ചു.

നീലേശ്വരം ∙ മടിക്കൈയുടെ ഹൃദയം കവർന്ന് മജിഷ്യൻ ഗോപിനാഥ് മുതുകാട്.മേക്കാട്ട് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. വിവിധ മേഖലയിൽ കഴിവു തെളിയിച്ച കുട്ടികളെ ഉപഹാരം നൽകി അനുമോദിക്കുകയും ചെയ്തു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ, വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ രമ പത്മനാഭൻ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബി.ബാലൻ, ബിപിസി ഡോ.കെ.വി.രാജേഷ്, പ്രീതി, സ്കൂൾ പിടിഎ പ്രസിഡന്റ് ശശീന്ദ്രൻ മടിക്കൈ, പ്രധാനാധ്യാപിക പി.ഡി.ബിന്ദു എന്നിവർ പ്രസംഗിച്ചു. സ്കൂൾ വിദ്യാർഥികൾക്കും സദസ്സിനുമൊപ്പം ഇറങ്ങി നിന്ന് ഫോട്ടോ എടുത്താണ് മുതുകാട് മടങ്ങിയത്. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ വിദ്യാലയ വളപ്പിൽ മരവും നട്ടു.

നീലേശ്വരം ∙ എൻകെബിഎം എയുപിഎസ് പ്രവേശനോത്സവം നഗരസഭ കൗൺസിലർ ഇ.ഷജീർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.കെ.ദിനേശൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.ഉണ്ണിക്കൃഷ്ണൻ, വി.വി.കുമാരൻ, കെ.നിഷ, പ്രധാനാധ്യാപകൻ എ.വി.ഗിരീശൻ, കെ.ടി.നജ്മുദ്ദീൻ എന്നിവർ പ്രസംഗിച്ചു. അപർണ, അഞ്ജന എന്നിവർ കലാവിരുന്നൊരുക്കി.

മൂലപ്പള്ളി ∙ നീലേശ്വരം മൂലപ്പള്ളി എഎൽപിഎസ് പ്രവേശനോൽസവം നീലേശ്വരം നഗരസഭ കൗൺസിലർ ടി.വി.ഷീബ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.വി.ജിതേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.ടി.ശ്രീജ, മുൻ പ്രധാനാധ്യാപകരായ കെ.എൻ.പ്രസന്ന, കെ.വസന്തകുമാരി, സാറ്റേൺ ക്ലബ് പ്രസിഡന്റ് കെ.പി.ജയരാജൻ, സ്കൂൾ വികസന സമിതി ചെയർമാൻ പി.യു.രാമകൃഷ്ണൻ, മദർ പിടിഎ പ്രസിഡന്റ് ശ്രീമതി,രാജേഷ്, രശ്മി എന്നിവർ പ്രസംഗിച്ചു.
പ്ലാച്ചിക്കര∙എൻഎസ് എയുപി സ്കൂളിൽ ഘോഷയാത്ര പഠനോപകരണ വിതരണം എന്നിവ നടന്നു. പഞ്ചായത്ത് അംഗം കെ.ലില്ലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.അനീഷ് അധ്യക്ഷനായി. താലൂക്ക് യൂണിയൻ പ്രസിഡന്റ് കരിച്ചേരി പ്രഭാകരൻ നായർ പഠനോപകരണ വിതരണം നടത്തി. പുഴക്കര കുഞ്ഞിക്കണ്ണൻ നായർ,കെ.വി.നാരായണൻ, പി.വി.ചന്ദ്രബാബു,സി.ചന്ദ്രൻ,കെ.കുമാരൻ നായർ,പ്രധാനാധ്യാപിക പി.തങ്കമണി,എന്നിവർ പ്രസംഗിച്ചു.
നർക്കിലക്കാട് ∙ കോട്ടമല എംജിഎം യുപി സ്കൂളിൽ പ്രവേശനോത്സവം ഫാ.പി.സി. അലക്സ് പേരോത്ത് ഉദ്ഘാടനം ചെയ്തു. ടി.സി.രാമചന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരസമിതി അംഗം മോളിക്കുട്ടിപോൾ,ചിങ്ങനാപുരം മോഹനൻ, എം.ബി മനോജ്,റെക്സി ബെന്നി, സ്കറിയ ഏബ്രഹാം കുര്യൻ ജോൺ,പ്രധാനാധ്യാപിക ഷേർളി ജോസഫ് എന്നിവർ പ്രസംഗിച്ചു. കമ്മാടം ഗവ.എൽപി സ്കൂൾ എളേരിത്തട്ട് എഎൽപി സ്കൂൾ, വെള്ളരിക്കുണ്ട് നിർമലഗിരി എൽപി സ്കൂൾ, കുന്നുംകൈ ഗവ.എൽപി സ്കൂൾ ബളാൽ ഗവ,ഹൈസ്കൂൾ, ചുള്ളി ഗവ. എൽപി സ്കൂൾ, ഭീമനടി വിമല എൽപിസ്കൂൾ, നാട്ടക്കൽ എൽപി സ്കൂൾ എന്നിവിടങ്ങളിലും പ്രവേശനോത്സവം നടത്തി.
മൗവ്വേനി ∙പട്ടികജാതി മോഡൽ നഴ്സറി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് കുത്തിയതോട്ടിൽ ഉദ്ഘാടനം ചെയ്തു. തമ്പായി കുഞ്ഞി കൃഷ്ണൻ പ്രസംഗിച്ചു.
തൃക്കരിപ്പൂർ ∙ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം തൃക്കരിപ്പൂർ സെന്റ് പോൾസ് എയുപി സ്കൂളിൽ നടത്തി. ഒന്നാം തരത്തിൽ പ്രവേശനം നേടിയ കുട്ടികളെ വാദ്യമേളത്തിന്റെയും മറ്റും അകമ്പടിയിൽ ആനയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ഷംസുദ്ദീൻ ആയിറ്റി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് കരീം ചന്തേര, പഞ്ചായത്ത് അംഗം ഇ.ശശിധരൻ, സ്കൂൾ മാനേജർ ഫാ.വിനു കയ്യാനിക്കൽ, പ്രധാന അധ്യാപിക സിസ്റ്റർ ഷീനാ ജോർജ്, ബിആർസി ക്ലസ്റ്റർ കോ ഓർഡിനേറ്റർ സി.സനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.
ഉദിനൂർ ∙വലിയപറമ്പ് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഉദിനൂർ കടപ്പുറം ഗവ.ഫിഷറീസ് യുപി സ്കൂളിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ഇ.കെ.മല്ലിക അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷൻ ഖാദർ പാണ്ട്യാല, പഞ്ചായത്ത് അംഗങ്ങളായ എം.അബ്ദുൽ സലാം, സി.ദേവരാജൻ, പ്രധാന അധ്യാപകൻ ശശിധരൻ, സ്റ്റാഫ് സെക്രട്ടറി ടി.കെ.പി.അബ്ദുൽ റൗഫ് തുടങ്ങിയവർ പ്രസംഗിച്ചു.
കാഞ്ഞങ്ങാട് ∙ ഗവ. അരയി യുപി സ്കൂളിൽ നടന്ന കാഞ്ഞങ്ങാട് നഗരസഭാതല പ്രവേശനോത്സവം നഗരസഭാധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.വി.മായാ കുമാരി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സി.പ്രദീപ്, എസ്.ജഗദീശൻ, ഹൊസ്ദുർഗ് എഇഒ കെ.വി.സുരേഷ്, പി.രാജഗോപാലൻ, ഷീജ ഗിരിധരൻ, എ.സി.ബിന്ദു, വി.എം.രമിത്, പി.വി.മോഹനൻ, പി.യൂസഫ് ഹാജി, പ്രധാനാധ്യാപകൻ ടി.മൊയ്തു എന്നിവർ പ്രസംഗിച്ചു. അജാനൂർ ലയൺസ് കുട്ടികൾക്ക് സ്കൂൾ ബാഗുകൾ നൽകി.
കല്ലട്ര∙മാണിക്കോത്ത് അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ ഗവ.ഫിഷറീസ് യുപി സ്കൂളിൽ നടന്ന പ്രവേശനോത്സവം പൂരക്കളി അക്കാദമി അംഗം വി.പി.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷക്കീല ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. നവാഗതരായ വിദ്യാർഥികൾക്കുള്ള സൗജന്യ കുട വിതരണം എം.എൻ.ഇസ്മായിൽ, ബാഗ് വിതരണം മാധ്യമപ്രവർത്തകൻ ടി.മുഹമ്മദ് അസ്‍ലം, യൂണിഫോം വിതരണം പിടിഎ പ്രസിഡന്റ് അശോകൻ മാണിക്കോത്ത്, പുസ്തക വിതരണം ഷക്കീല ബദറുദ്ദീൻ എന്നിവർ നിർവഹിച്ചു. പ്രധാനാധ്യാപകൻ പി.വി.രാജീവൻ, സുനിത ഗോപി, കെ.വി.മാധവൻ, മൊയ്തീൻ കുഞ്ഞി മട്ടൻ, മുഹമ്മദ് കുഞ്ഞി, പി.വി.ഭാസ്കരൻ, സ്റ്റാഫ് സെക്രട്ടറി കെ.കുമാർ എന്നിവർ പ്രസംഗിച്ചു.
ഹൊസ്ദുർഗ് ∙കടപ്പുറം ഗവ. യുപി സ്കൂളിൽ നടന്ന പ്രവേശനോത്സവം വാർഡ് കൗൺസിലർ കെ.കെ.ജാഫർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എച്ച്.കെ.അബ്ദുല്ല അധ്യക്ഷത വഹിച്ചു. ആഹാ ഗയ്സ് കൂട്ടായ്മ നവാഗതർക്കു ബാഗും കുടകളും നൽകി. കാഞ്ഞങ്ങാട് ഇൻഡസ് മോട്ടോഴ്സ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എം.വി.ഷൈജു, എസ്.കെ.മൻസൂർ, പ്രധാനാധ്യാപകൻ പേക്കടം ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.
കാഞ്ഞങ്ങാട് ∙ അജാനൂർ ഗവ.ഫിഷറീസ് യുപി സ്കൂൾ പ്രവേശനോത്സവം പഞ്ചായത്തംഗം കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജബ്ബാർ പാലായി അധ്യക്ഷത വഹിച്ചു. നടൻ ഉണ്ണിരാജ് ചെറുവത്തൂർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ എം.വി.ചന്ദ്രൻ, കെ.ജി.സജീവൻ, കെ.രാജൻ, എ.പി.രാജൻ, മദർ പിടിഎ പ്രസിഡന്റ് രമ്യ സുനിൽ, പാലായി കുഞ്ഞബ്ദുല്ല ഹാജി, അഹമ്മദ് കിർമാണി, യു.വി.ബഷീർ, അധ്യാപകരായ അശ്വതി, പ്രീത എന്നിവർ പ്രസംഗിച്ചു.
ചെറുവത്തൂർ ∙ ചന്തേര ഇസ്സത്തുൽ ഇസ്‌ലാം എഎൽപി സ്കൂളിൽ പ്രവേശനോത്സവം വാർഡംഗം പി.കെ.റഹീന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എം.അജിത് കുമാർ അധ്യക്ഷത വഹിച്ചു. കെ.ആർ. ഹേമലത, എ.പി.പി.കുഞ്ഞഹമ്മദ്, സി.എം.മീനാകുമാരി എന്നിവർ പ്രസംഗിച്ചു. ബാലചന്ദ്രൻ എരവിൽ, വിനയൻ പിലിക്കോട് എന്നിവർ കുട്ടിപ്പാട്ടുകളും കഥകളും അവതരിപ്പിച്ചു.
നീലേശ്വരം ∙ നഗരസഭാതല സ്കൂൾ പ്രവേശനോത്സവം കടിഞ്ഞിമൂല ജിഡബ്ല്യു എൽപിഎസിൽ നടത്തി. ചെയർപഴ്സൻ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എം.ഭരതൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എം.കെ.വിനയരാജ് പഠനോപകരണ വിതരണം നിർവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.വി.സുരേഷ് കുമാർ, സ്കൂൾ പ്രധാനാധ്യാപിക ശാന്ത മുള്ളിക്കോൾ, ബ്ലോക്ക് പ്രോഗ്രാം കോ– ഓർഡിനേറ്റർ വിജയലക്ഷ്മി, പി.വി.സതീശൻ, പ്രകാശൻ, ബിന്ദു ഭാസ്കർ, കെ.പി.രാമചന്ദ്രൻ, എം.വി.ഗംഗാധരൻ, പ്രസീദ, നിഖിൽ കൃഷ്ണൻ, സുനിൽ അമ്പാടി എന്നിവർ പ്രസംഗിച്ചു.
നീലേശ്വരം ∙ മടിക്കൈ പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം കാഞ്ഞിരപ്പൊയിൽ ഗവ.ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നവാഗതർക്കുള്ള പഠനോപകരണങ്ങൾ നൊസ്റ്റാൾജിയ കാരുണ്യ സംഘം മടിക്കൈ, സഫ്ദർഹാശ്മി ക്ലബ് കാഞ്ഞിരപ്പൊയിൽ, കാഞ്ഞിരപ്പൊയിൽ ജിഎച്ച്എസ് സ്റ്റാഫ്, ചെഗുവേര തോട്ടിനാട് എന്നിവർ നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ രമ പത്മനാഭൻ, വാർഡംഗം പ്രമോദ്, രതീഷ്, ശൈലജ, ബാലകൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് വിജേഷ്, എസ്എംസി ചെയർമാൻ കുഞ്ഞിരാമൻ, എംപിടിഎ പ്രസിഡന്റ് ശ്യാമ, ബിആർസി കോ– ഓർഡിനേറ്റർ സജീഷ്, സീനിയർ അസിസ്റ്റന്റ് സി.കെ.രമ്യ, പ്രധാനാധ്യാപകൻ വേണുഗോപാലൻ മുങ്ങത്ത്, അനിതകുമാരി എന്നിവർ പ്രസംഗിച്ചു.