ADVERTISEMENT

നീലേശ്വരം ∙ റെയിൽപാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന വയോധികന് വന്ദേഭാരത് എക്സ്പ്രസ് തട്ടി പരുക്ക്. പുതുക്കൈ ചൂട്ട്വം കജനായർ ഇല്ലത്തെ നാരായണൻ കജനായരാണ്(65) അപകടത്തിൽ പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് കാസർകോട്ടേക്കു പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസാണ് ഇദ്ദേഹത്തെ തട്ടിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട എൻജിൻ ഡ്രൈവർ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

റെയിൽവേ അധികൃതർ വിവരം നീലേശ്വരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. എസ്ഐ കെ.പി.രമേശൻ, എഎസ്ഐ കെ.വി.പ്രദീപ്, ജനമൈത്രി ബീറ്റ് ഓഫിസർ എം.ശൈലജ, ഡ്രൈവർ സിപിഒ ടി.വി.ജയേഷ് എന്നിവരുടെ നേതൃത്വത്തിൽ മന്നൻപുറത്തുകാവ് മുതൽ കിഴക്കൻകൊഴുവൽ വരെയുള്ള ഭാഗത്ത് അന്വേഷണം നടത്തി.

108 ആംബുലൻസിലും വിവരം നൽകി. കിഴക്കൻകൊഴുവലിൽ നിന്നു കൊഴുന്തിൽ ഭാഗത്തേക്കുള്ള ചെറിയ റെയിൽവേ പാലത്തിനു സമീപം ഇദ്ദേഹം വീണുകിടക്കുന്നതായി കണ്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലേക്കു മാറ്റി. നേരത്തെ ക്ഷേത്രശാന്തിയായി ജോലി ചെയ്തിരുന്നയാളാണ് നാരായണ കജനായർ. ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന സഞ്ചി ട്രെയിനിൽ കുരുങ്ങി കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയതായി ആർപിഎഫ് കാസർകോട് യൂണിറ്റും നീലേശ്വരം പൊലീസിനെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com