ADVERTISEMENT

ബേക്കൽ ∙ ക്ഷേത്രത്തിൽ നിന്നു പണവും നിരീക്ഷണ ക്യാമറയുടെ ഡിവിആറും കവർന്നു. ബേക്കൽ കോട്ടയിലെ മുഖ്യപ്രാണ ക്ഷേത്രത്തിലെ ആറോളം ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് എകദേശം 10,000 രൂപയും ഓഫിസ് മുറിയുടെ വാതിൽ പൊളിച്ച് അകത്തു കയറി ക്യാമറയുടെ 8000 രൂപ വിലമതിക്കുന്ന ഡിവിആറുമാണു കവർന്നത്.

ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണു മുൻ വശത്തെ വാതിൽ തുറന്ന് അകത്ത് എത്തിയപ്പോഴാണ് ശ്രീ കോവിൽ തുറന്ന നിലയിൽ കണ്ടത്. തുടർന്നു ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും അവരെത്തി പരിശോധിച്ചപ്പോഴാണു കവർച്ച നടന്നതറിഞ്ഞത്. ബേക്കൽ പൊലീസ് സ്ഥലത്തെത്തി.   വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

ക്ഷേത്രത്തിൻ പിറകു വശത്തു കൂടിയാണ് അകത്തു കടന്നത്.വിഗ്രഹത്തിനു സമീപത്തായി ഉണ്ടായ സ്വർണ്ണാഭരണങ്ങൾ നഷ്ടമായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com