ADVERTISEMENT

കാഞ്ഞങ്ങാട് ∙ ഹോട്ടലിൽ നിന്നുള്ള മലിനജലം റോഡിൽ തുറന്നു വിട്ട വാഹനത്തെ നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കിഴക്കുംകരയിലാണു സംഭവം. കാഞ്ഞങ്ങാട് നഗരത്തിലെ ഹോട്ടലിൽ നിന്നുള്ള മലിനജലവുമായി പോയ ടാങ്കറാണു വെള്ളം റോഡിലേക്കു തുറന്നു വിട്ടത്. കുന്നുമ്മൽ മുതലാണ് റോഡിലേക്കു വെള്ളം ഒഴുക്കിയത്.

അതിരൂക്ഷമായ ദുർഗന്ധം ഉയർന്നതോടെ നാട്ടുകാർ വാഹനത്തെ തടയുകയായിരുന്നു. മലിനജലം തുറന്നു വിട്ടത് ലോറി ഡ്രൈവർ ആദ്യം നിഷേധിച്ചെങ്കിലും നാട്ടുകാർ വിട്ടില്ല. ഒടുവിൽ പൊലീസെത്തി വാഹനം സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. വാഹനവും കസ്റ്റഡിയില്‍ എടുത്തു. ഹോട്ടലുകളിൽ നിന്നു മലിനജലം സംസ്കരിക്കാൻ കരാർ എടുത്ത ശേഷം റോഡിലേക്കു തുറന്നു വിടുന്നതു പതിവാണെന്നു നാട്ടുകാർ ആരോപിച്ചു.

ഇന്നലെ രാത്രിയും സമാന രീതിയിൽ വെള്ളം തുറന്നു വിടാനുള്ള ശ്രമമാണ് നാട്ടുകാർ കയ്യോടെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com