ADVERTISEMENT

ചെറുവത്തൂർ ∙ പയ്യങ്കിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിച്ച് 56 ആമകൾ പൊള്ളലേറ്റു ചത്തു. ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ പെടുന്ന 34 ഇന്ത്യൻ ഫ്ലാഷ്ഷെൽ ടർട്ടിലും, ഷെഡ്യൂൾ രണ്ടിൽ പെടുന്ന 22 ബ്ലാക്ക് ടർട്ടിലുമാണ് പൊള്ളലേറ്റ് ചത്തത്. പനക്കാപുഴയുടെ സമീപത്തുള്ള പൊന്തക്കാടുകളും മരങ്ങളുമുള്ള ഈ പറമ്പിൽ രണ്ടു ദിവസമായി തീപിടിത്തം ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രിയിലും തീ പടർന്നു പിടിച്ചു.

അഗ്നിശമന സേനാവിഭാഗവു, വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ആമകൾ പൊള്ളലേറ്റു ചത്തത് കണ്ടെത്തിയത്. അനേകം ആമകൾ അധിവസിക്കുന്ന ഇവിടെ കൂടുതൽ ആമകൾ ചത്തു കാണും എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പൂർണമായും തീ അണഞ്ഞാൽ മാത്രമേ പരിശോധന നടത്താൻ സാധിക്കൂ.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ എ.പി.ശ്രീജിത്ത് പറഞ്ഞു. ഈ പ്രദേശത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന തീ പിടിത്തത്തെ കുറിച്ച് പൊലീസ് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com