ADVERTISEMENT

പൊയിനാച്ചി ∙ ബിജെപി എംപിയും ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ ലൈംഗിക ആരോപണത്തിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഐഎൻടിയുസി  മഹിളാ വിങ്  ജില്ലാ കമ്മിറ്റി പൊയിനാച്ചിയിൽ മെഴുകുതിരി തെളിയിച്ചു. പ്രതിഷേധ യോഗം  ഐഎൻടിയുസി  സംസ്ഥാന കമ്മിറ്റി അംഗം തോമസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വനിതാ വിങ്  ജില്ലാ പ്രസിഡന്റ് ലതാ സതീഷ് അധ്യക്ഷത വഹിച്ചു. സമീറ ഖാദർ, ബാലകൃഷ്ണൻ പൊയിനാച്ചി,  ജസ്റ്റിൻ വലിയവീട് എന്നിവർ പ്രസംഗിച്ചു. 

കാസർകോട് ∙ പൊരുതുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം, അഭിമാനങ്ങളെ അവഹേളിക്കുന്നവർക്കെതിരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ബ്ലോക്ക് കേന്ദ്രങ്ങളിലും ഇന്ന്  നൈറ്റ് മാർച്ച് നടത്തും. തൃക്കരിപ്പൂരിൽ എം.ടി.സിദ്ധാർഥൻ, ചെറുവത്തൂരിൽ കെ.സബീഷ്, നീലേശ്വരത്തു രജീഷ്, വെള്ളാട്ട്, എളേരിയിൽ കെ.പ്രണവ്, കാഞ്ഞങ്ങാട്ട് ഷാലു മാത്യു, പനത്തടിയിൽ വിഷ്ണു ചേരിപ്പാടി, ഉദുമയിൽ എ.വി.ശിവപ്രസാദ്, ബേഡകത്ത് സച്ചിൻ ഗോപു, കാറഡുക്കയിൽ കെ.വി.നവീൻ, കാസർകോട്ട് പി.ശിവപ്രസാദ്, കുമ്പളയിൽ നസറുദ്ദീൻ മലങ്കരെ, മഞ്ചേശ്വരത്ത് സാദിഖ് ചെറുഗോളി എന്നിവർ ഉദ്ഘാടനം ചെയ്യും.

നീലേശ്വരം ∙ ദൽഹിയിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സർവോദയമണ്ഡലം പ്രാർഥന യോഗം നടത്തി.ഇവർക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ചു. പ്രസിഡന്റ് ഡോ.ടി.എം.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. വിജയകുമാർ ഹരിപുരം, അനിത മേരി, എം.എ.അദ്വൈത്, മാത്യു  പനത്തടി, എൻ.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com