ADVERTISEMENT

അപേക്ഷ ക്ഷണിച്ചു : കാറഡുക്ക ∙ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ സ്വയം തൊഴിൽ പദ്ധതി പ്രകാരം വിവിധ ഗ്രൂപ്പ് ആനുകൂല്യങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ ഉൽപന്നങ്ങളുടെ വിപണന സംവിധാനത്തിന് സഹായം, ഫുഡ് പ്രോസസിങ് യൂണിറ്റ്, മൊബൈൽ റസ്റ്ററന്റ് സെയിൽസ് വാൻ, റെഡി ടു ഈറ്റ് ആൻഡ് കുക്ക് ഫിഷ് സെന്റർ, മത്സ്യവിൽപനയ്ക്കു ഓട്ടോറിക്ഷാ ഐസ് ബോക്സ്, മൊബൈൽ ഫിഷ് വെൻഡിങ് കിയോസ്കുകൾ തുടങ്ങിയവ ബ്ലോക്ക് പരിധിയിൽ തുടങ്ങുന്നതിനു ഗ്രൂപ്പുകൾ ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷ നൽകണം. 04994–260249.

അനുമോദിക്കും

പൊയിനാച്ചി∙ഉദുമ മണ്ഡലത്തിലെ സ്കൂളുകളിൽ നിന്നു എസ്എസ്‍എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും 100 ശതമാനം വിജയം നേടിയ പൊതു വിദ്യാലയങ്ങളെയും അനുമോദിക്കുന്നു. ‘ദ സ്റ്റുഡന്റ്സ് വിക്ടറി ഫെസ്റ്റിവൽ 2023’ എന്ന പേരിൽ നടത്തുന്ന അനുമോദനം 11ന് 10ന് പൊയിനാച്ചി ആശിർവാദ് ഓഡിറ്റോറിയത്തിൽ നടക്കും. ജി.എസ്.പ്രദീപ് വിദ്യാർഥികളോട് സംവദിക്കുന്ന ‘ജീവിതത്തിലെ എ പ്ലസ്’ പരിപാടിയും ഉണ്ടാകും.

ഒഴിവുകൾ

ബേക്കൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി കന്നഡ–1, എച്ച്എസ്ടി മലയാളം–1, എച്ച്എസ്ടി ഉറുദു–1, എച്ച്എസ്ടി സോഷ്യൽ സയൻസ് (കന്നഡ)–2, എച്ച്എസ്ടി ഫിസിക്കൽ എജ്യുക്കേഷൻ പിഇടി (കന്നഡ)–1, യുപിഎസ്ടി ഉറുദു–1, എൽപിഎസ്ടി മലയാളം–1, യുപിഎസ്ടി മലയാളം–1 ഒഴിവ്. അഭിമുഖം നാളെ 10.30ന് സ്കൂളിൽ. 8618353487.

മൊഗ്രാൽപൂത്തൂർ ∙ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് വർക് ഷോപ് ഇൻസ്ട്രക്ടർ ഒഴിവ്. അഭിമുഖം 15ന് 11ന്. 9809794930.

കാസർകോട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10.30ന്. 9495261824.

നീലേശ്വരം ∙ ഉപ്പിലിക്കൈ ഗവ. സ്‌കൂളിൽ എൽപിഎസ്ടി (2) ഒഴിവ്. അഭിമുഖം നാളെ 10ന് സ്‌കൂളിൽ. 9495418387.

കാസർകോട് ∙ പട്ടികജാതി വികസന വകുപ്പിന് കീഴിൽ വെള്ളച്ചാലിലെ ആൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എച്ച്എസ്ടി മലയാളം, ഹിന്ദി, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, മാനേജ് കം റസിഡന്റ് ട്യൂട്ടർ, സ്പെഷൽ ടീച്ചർ മ്യൂസിക് ഒഴിവ്. അഭിമുഖം 16ന് 9.30ന് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ. 04994–256162.

മൊഗ്രാൽപുത്തൂർ ∙ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ ടീച്ചർ (പാർട്ട്‌ ടൈം കന്നഡ) ഒഴിവ്. അഭിമുഖം 16ന് 11ന് സ്കൂളിൽ. 9809794930.

മേൽപറമ്പ്‌ ∙ ചന്ദ്രഗിരി എഎൽപി സ്‌കൂളിൽ എൽപിഎസ്‌ടി (കന്നഡ) 2 ഒഴിവ്‌. അഭിമുഖം 12ന്‌ 11ന്‌ സ്കൂളിൽ.

അധ്യാപകർ 

രാജപുരം ∙ കോടോത്ത് ഡോ.അംബേദ്കർ ജിഎച്ച്എസ്എസിൽ എച്ച്എസ്ടി മലയാളം (2 ഒഴിവ്), ഹിന്ദി (2), ഫിസിക്കൽ സയൻസ്, യുപിഎസ്ടി ഒഴിവ്. അഭിമുഖം നാളെ 11ന്. 

കാലിച്ചാനടുക്കം ∙ ഗവ.ഹൈസ്കൂളിൽ എൽപി വിഭാഗം അറബിക്, ഹൈസ്കൂൾ വിഭാഗം അറബിക് അധ്യാപക ഒഴിവ്. എൽപി വിഭാഗം അഭിമുഖം നാളെ 10.30ന്, ഹൈസ്കൂൾ വിഭാഗം 2ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com