ADVERTISEMENT
പാലക്കുന്ന് ∙ പട്ടുവം തൊട്ട് പനമ്പൂർ വരെയുള്ള പതിനാല് നഗര ക്ഷേത്രങ്ങളിൽ ആചാര അനുഷ്ഠാനങ്ങൾ കൊണ്ടു  പ്രാധാന്യമുള്ള കീഴൂർ കളരി അമ്പല തിരുമുറ്റത്ത് വടക്കൻ കേരളത്തിലെ പ്രധാന ക്ഷേത്ര അനുഷ്ഠാന കലയായ പൂരക്കളി  അരങ്ങേറി. ക്ഷേത്ര സ്ഥാനികരും സി.രാഘവൻ പണിക്കരും ചേർന്ന് നിലവിളക്ക് കൊളുത്തി. മാസങ്ങൾ നീണ്ട തീവ്ര പരിശീലനത്തിന് ശേഷമാണ് 30ഓളം കലാകാരന്മാർ അരങ്ങിലെത്തിയത്. 2 പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം കളരി അമ്പല തിരുമുറ്റത്ത് ആദ്യമായി പൂരക്കളി കാണാനായ സന്തോഷത്തിലാണ് വിശ്വാസികളും  കലാകാരന്മാരും. ഒദോത്ത്‌ നഗരം ചൂളിയാർ ഭഗവതി ക്ഷേത്രം പൂരക്കളി സംഘത്തിലെ സി.ഗജേന്ദ്രൻ പണിക്കർ, പൂരക്കളി കലാകാരൻ കെ.സതീശൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. അരങ്ങേറ്റത്തിനു ശേഷം നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ കെ.വി.പത്മകുമാർ അധ്യക്ഷത വഹിച്ചു. മൂത്ത ചെട്ടിയാർച്ചൻ രാഘവൻ മുള്ളേരിയ, കാരണവർ കൃഷ്ണൻ കീഴൂർ, ചന്തനടുക്കം ചീരുംബാ ഭഗവതി ക്ഷേത്രം മൂത്ത ചെട്ടിയാർച്ചൻ രാഘവൻ എന്നിവർ പരിശീലകരെ ആദരിച്ചു. ജനറൽ സെക്രട്ടറി കെ.അശോകൻ, പതിനാല് നഗരം ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്‌ എം.പുരുഷോത്തമൻ, കളരി അമ്പലം തെയ്യം പണിക്കർ എം.കെ.നിജേഷ്, എൻ.രാജൻ, ക്ഷേത്ര വാദ്യ സംഘം ഗുരുനാഥൻ ബാലകൃഷ്ണൻ ഒദോത്ത്, കെ.മധു എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com