ADVERTISEMENT

സീതാംഗോളി ∙ മലിനജലം ഓവുചാലിലേക്ക് തുറന്നു വിടുന്നതായി പരാതി. സീതാംഗോളി ടൗണിലെ ഓവുചാലിലേക്കാണ് മലിന ജലം തുറന്നു വിടുന്നതെന്ന് പരാതിയുയർന്നിട്ടുള്ളത്. കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി നിർമിച്ച ഓവുചാലിലേക്കാണ് സമീപത്തെ ഹോട്ടലുകളിൽ നിന്നും മലിനജലം തുറന്നു വിടുന്നത്.

വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന ഓവുചാൽ നീക്കിയാണ് പുതിയത് സ്ഥാപിച്ചത്. ഇതിനു വേണ്ടി സ്ഥലം ഇളക്കിമാറ്റിയപ്പോൾ തന്നെ ഇവിടെ മലിന ജലം കെട്ടിനിൽക്കുന്ന സ്ഥിതിയായിരുന്നു.പുതിയ ഓവുചാലിന്റെ പണി പൂർത്തിയായതോടെ ഇതിലൂടെയും മലിനജലം ഒഴുകിയെത്തി അകത്തും പുറത്തും കെട്ടിക്കിടക്കുന്നു.ഹോട്ടലുകൾ പൂട്ടി കിടന്ന 1മാസം ഓവുചാലിൽ മലിന ജലം നിറഞ്ഞിരുന്നില്ല. ഹോട്ടലുകൾ തുറന്നതോടെ വീണ്ടും മലിന ജലം ഒഴുകിയെത്താൻ തുടങ്ങിയത്.പരിസരത്തെ വീട്ടുകാരും ദുരിതത്തിലായിരിക്കുകയാണ്.

ടൗണിലെ യാത്രക്കാർക്ക്  ബസ് കാത്തിരിക്കുന്നതിനും വിശ്രമിക്കുന്നതിനും പണിത ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ പണിത  വഴിയോര വിശ്രമകേന്ദ്രത്തിനു സമീപത്താണ് മലിന ജലം കെട്ടി കിടക്കുന്നത്. ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ഹോട്ടലുകൾക്ക് നോട്ടിസ് നൽകിയിട്ടും പരിഹാരമായിട്ടില്ലെന്ന് സീതാംഗോളി ടൗൺ വാർഡ് അംഗം കാവ്യശ്രീ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com