ADVERTISEMENT

യുവ ഉത്സവ് പരിപാടി നാളെ : കാസർകോട് ∙ നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാതല യുവ ഉത്സവ് പരിപാടി നാളെ  9.30 മുതൽ ഗവ. കോളജിൽ നടത്തും. പരിപാടിയിൽ പെയിന്റിങ്, മൊബൈൽ ഫൊട്ടോഗ്രഫി, കവിതാരചന എന്നീ വ്യക്തിഗത ഇനങ്ങളും നാടോടി സംഘനൃത്തവും മത്സര ഇനങ്ങളായി അരങ്ങേറും. ജില്ലയിലെ സ്ഥിരതാമസക്കാരായ 15നും 29നും ഇടയിൽ പ്രായപരിധിയിലുള്ള യുവതീയുവാക്കൾക്ക് പങ്കെടുക്കാം. 1, 2, 3 സ്ഥാനങ്ങളിൽ എത്തുന്ന വിജയികൾക്ക് സമ്മാനത്തുകയും ഉപഹാരവും സർട്ടിഫിക്കറ്റും ലഭിക്കും. വിജയികൾക്ക് സംസ്ഥാനതല യുവ ഉത്സവിലും തുടർന്ന് വിജയികളാകുന്നവർക്ക് ദേശീയ യുവ ഉത്സവിലും പങ്കെടുക്കുവാൻ അവസരം ലഭിക്കും. 7736426247.

സമയ പരിധി നീട്ടി

കാസർകോട് ∙ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിലെ തൊഴിലാളികളുടെ 2022 വർഷത്തെ അംഗത്വം പുതുക്കുന്നതിനു സമയ പരിധി 10 മുതൽ 30 വരെ ദീർഘിപ്പിച്ചതായി കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് എക്‌സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.

അഭിമുഖം 15ന്

പെരിയ ∙ പുല്ലൂർ പെരിയ പഞ്ചായത്തിൽ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നതിനു കെട്ടിടങ്ങളുടെ വിവരശേഖരണം, ഡേറ്റ എൻട്രി എന്നിവ നടത്തുന്നതിനു ഡിപ്ലോമ (സിവിൽ എൻജിനീയറിങ്), ഐടിഐ ഡ്രാഫ്റ്റ്മാൻ, സിവിൽ ഐടിഐ സർവേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ നിയമിക്കുന്നു. അഭിമുഖം 15ന് 10ന് പഞ്ചായത്ത് ഓഫിസിൽ. 0467–2234030.

അപേക്ഷ ക്ഷണിച്ചു

കാസർകോട് ∙ ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ വിവിധ ബ്ലോക്ക് / നഗരസഭ / പട്ടികജാതി വികസന ഓഫിസുകളിൽ പ്രമോട്ടർ ഒഴിവിലേക്ക് പട്ടികജാതി വിഭാഗത്തിലെ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു / തത്തുല്യം. പ്രായപരിധി 18നും 40നും ഇടയിൽ. അവസാന തീയതി 20ന് 5 വരെ. 04994–256162.

അധ്യാപകർ 

രാജപുരം ∙ നായ്ക്കയം ജിഡബ്ല്യു എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. അഭിമുഖം 12ന് രാവിലെ 10.30ന്.

രാജപുരം ∙ കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് ഒഴിവ്. അഭിമുഖം ഇന്ന് 2ന്  സ്കൂൾ ഓഫിസിൽ. 9747377099.

പെരുമ്പട്ട∙ സി.എച്ച് .മുഹമ്മദ് കോയ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ (സീനിയർ), മലയാളം, ഇക്കണോമിക്സ് അധ്യാപകരുടെ ഒഴിവ്. കൂടിക്കാഴ്ച 13ന് 11ന്.

പെരിയ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതാധ്യാപകന്റെ ഒഴിവ്. കൂടിക്കാഴ്ച 12 ന് 11ന്.

പുത്തിഗെ ∙ മുഗു ഗവ. ജൂനിയർ ബേസിക് സ്കൂളിൽ എൽപി മലയാളം അധ്യാപക ഒഴിവ്. അഭിമുഖം 12ന് 10ന് സ്കൂളിൽ. 

അംഗഡിമുഗർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് (കന്നഡ) ഒഴിവ്. അഭിമുഖം 12ന് സ്കൂളിൽ. 9495178880.

മൊഗ്രാൽപുത്തൂർ ∙ ഗവ. ടെക്നിക് ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം 19ന് 11ന് സ്കൂളിൽ. 9809794930.

ഉദുമ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം-1, എച്ച്എസ്ടി സോഷ്യൽ സയൻസ്-1, എച്ച്എസ്ടി കന്നഡ മാത്‍സ്-1, എച്ച്എസ്ടി കന്നഡ-1, എച്ച്എസ്ടി അറബിക്-1, യുപിഎസ്ടി മലയാളം-4, യുപിഎസ്ടി കന്നഡ-2, ജൂനിയർ ഹിന്ദി-1 അധ്യാപക ഒഴിവ്. അഭിമുഖം 12ന്  സ്കൂളിൽ. 9447659902.

ഉപ്പള ∙ ഹേരൂർ മീപ്പിരി സർക്കാർ തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി സ്‌കൂളിൽ വിഎച്ച്എസ്ഇ - എൻഎസ്ക്യുഎഫ് വിഭാഗത്തിൽ മാത്തമാറ്റിക്‌സ് ജൂനിയർ-1 അധ്യാപക ഒഴിവ്. അഭിമുഖം ഇന്ന്  10:30ന് സ്‌കൂളിൽ. 9446959989.

ചെമ്മനാട് ∙ ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്‌സ് (സീനിയർ)–2, കെമിസ്ട്രി–1, മാത്തമാറ്റിക്സ്–1 അധ്യാപക ഒഴിവ്. അഭിമുഖം 12ന് 11ന് സ്‌കൂളിൽ.  9447487137.

തച്ചങ്ങാട് ∙ ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ മലയാളം (1), ഹൈസ്കൂൾ ഹിന്ദി (2), ഹൈസ്കൂൾ ബയോളജി (1), ഹൈസ്കൂൾ സാമൂഹികശാസ്ത്രം (1) അധ്യാപക ഒഴിവ്. അഭിമുഖം 12ന് 10.30ന് സ്കൂളിൽ. 9495339271.

നീലേശ്വരം∙ മേക്കാട്ട് ജിവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ വിഭാഗത്തിൽ ഡയറി ഫാർമർ എൻട്രപ്രണർ വൊക്കേഷനൽ (സീനിയർ) ടീച്ചറെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കും.

യോഗ്യത: ബിവിഎസ്‌സി അല്ലെങ്കിൽ എംവിഎസ്‌സി. ഇവരുടെ അഭാവത്തിൽ എംഎസ്‌സി സുവോളജി യോഗ്യതയുള്ളവരെയും പരിഗണിക്കും. താൽപര്യമുള്ളവർ 12 നു രാവിലെ 11 ന് സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ: 9400461502.

ഫാർമസിസ്റ്റ്

ചെറുവത്തൂർ ∙ തുരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം 16ന്.

പിഎസ്‌സി അഭിമുഖം 

കാസർകോട് ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ - മാത്തമാറ്റിക്സ് (മലയാളം മീഡിയം, കാറ്റഗറി നമ്പർ 383/2020) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ ഉദ്യോഗാർഥികൾക്ക് 14, 15, 16 തീയതികളിൽ പിഎസ്‌സി ജില്ലാ ഓഫിസിൽ അഭിമുഖം നടത്തും. അഭിമുഖ മെമ്മോ പ്രൊഫൈലിൽ ലഭ്യമാണ്. ഡൗൺലോഡ് ചെയ്തെടുത്ത അഭിമുഖ മെമ്മോ,  അസ്സൽ സർട്ടിഫിക്കറ്റുകൾ, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവയുമായി അഭിമുഖത്തിന് ഹാജരാകണം. 

സുരക്ഷാ പദ്ധതി: ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട്∙ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സുരക്ഷാ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് മാനേജർ, മോണിറ്ററിങ് ആൻഡ് ഇവാല്യുവേഷൻ ഓഫിസർ, കൗൺസിലർ, ഔട്ട്‌ റീച്ച് വർക്കേഴ്സ് എന്നീ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രോജക്ട് മാനേജർ, മോണിറ്ററിങ് ആൻഡ് ഇവാല്യുവേഷൻ ഓഫിസർ, കൗൺസിലർ എന്നിവയിൽ ഒരൊഴിവ് ആണ് ഉള്ളത്. പ്രോജക്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ബിരുദാനന്തര ബിരുദം, എയ്ഡ്സ് നിയന്ത്രണ പദ്ധതിയിലുള്ള പ്രവൃത്തി പരിചയം എന്നിവ വേണം. ശമ്പളം 21000, ടിഎ 1400. മോണിറ്ററിങ് ആൻഡ് ഇവാല്യുവേഷൻ ഓഫിസർ തസ്തികയിൽ ബികോം, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് എന്നിവയിൽ ബിരുദമാണ് യോഗ്യത.

ശമ്പളം: 16000+600. എംഎസ്ഡബ്ല്യു, എംഎസ്‌സി സൈക്കോളജി എന്നിവയാണ് കൗൺസിലർ തസ്തികയിലേക്ക് ആവശ്യമായ യോഗ്യത. ശമ്പളം: 16000. ഔട്ട് റീച്ച് വർക്കറുടെ 4 ഒഴിവാണ് ഉള്ളത്. എട്ടാം ക്ലാസ് ആണ് യോഗ്യത. നന്നായി സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം. ശമ്പളം-10500+1500. താൽപര്യമുള്ളവർ നാളെ 10ന് കാസർകോട് എംജി റോഡിൽ പ്രവർത്തിക്കുന്ന ഓഫിസിൽ എത്തണം. ഫോൺ: 9605285097.

ജോലി ഒഴിവ്

കാസർകോട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ താൽക്കാലിക ഓഫിസ് അറ്റൻഡന്റ് ഒഴിവ്. അഭിമുഖം 12ന് 1.30ന്. 9074322813.

ബേക്കൽ ∙ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി (2), ബയോളജി, സാമൂഹ്യശാസ്ത്രം അധ്യാപകരുടെ താൽക്കാലിക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച 12 ന് 10.30 ന് സ്കൂൾ ഓഫിസിൽ.  ഫോൺ: 9495339271, 99616 01894.

പാരമ്പര്യേതര  ട്രസ്റ്റി ഒഴിവ്

ബദിയടുക്ക ∙ മലബാർ ദേവസ്വം ബോർഡിനു കീഴിലെ പെർഡാല ഉദനേശ്വര ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്. ഹിന്ദുമതം ആചരിക്കുന്ന ആളുകൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം  മലബാർ ദേവസ്വം ബോർഡ് വെബ്‌സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി 21ന് 5 വരെ. വിലാസം: അസിസ്റ്റന്റ് കമ്മിഷണർ, മലബാർ ദേവസ്വം ബോർഡ്, നീലേശ്വരം. 

താലൂക്ക് വികസന സമിതി യോഗം

കാസർകോട് ∙ താലൂക്ക് വികസന സമിതി യോഗം 12ന് 2ന് താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ ചേരും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com