ക്രിക്കറ്റ് ടൂർണമെന്റ്: കാസർകോട് ടീം ചാംപ്യന്മാർ
Mail This Article
കാസർകോട് ∙ വിവിധ സ്റ്റേഡിയങ്ങളിലായി നടന്ന 23 വയസ്സിനു താഴെയുള്ളവരുടെ ഉത്തരമേഖലാ ക്രിക്കറ്റ് ടൂർണമെന്റിൽ 4 മത്സരത്തിൽ നിന്ന് 13 പോയിന്റ് നേടി ജില്ലാ ടീം ചാംപ്യന്മാരായി. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ടീമുകളുമായാണ് കാസർകോട് ടീം കളിച്ചത്. കണ്ണൂരുമായി നടന്ന ആദ്യ മത്സരത്തിൽ ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങിയെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ കോഴിക്കോട്, മലപ്പുറം ടീമുകളോട് ഫസ്റ്റ് ഇന്നിങ്സ് ലീഡ് നേടുകയും വയനാടിനെതിരെയുള്ള മത്സരത്തിൽ 10 വിക്കറ്റിന് വിജയിക്കുകയും ചെയ്തു.
ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച എം.എ.അബ്ദുൽ ഫായിസ്, ടി.കെ.അബ്ദുൽ ഫർഹാൻ, മുഹമ്മദ് കൈഫ്, കെ.അഭിജിത്ത് എന്നിവരെ ഉത്തരമേഖലാ ടീമിലേക്ക് തിരഞ്ഞെടുത്തു. ചാംപ്യന്മാരായ ടീം അംഗങ്ങളെയും ഉത്തരമേഖലാ ടീമിലേക്ക് തിരഞ്ഞെടുത്ത കളിക്കാരെയും ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അഭിനന്ദിച്ചു.