ADVERTISEMENT
നീലേശ്വരം ∙ പതിനായിരങ്ങൾ പങ്കെടുത്ത നീലേശ്വരം മന്നൻപുറത്തുകാവ് കലശോത്സവത്തിന് ശേഷം പ്രദേശത്തെ മാലിന്യങ്ങൾ ഉടൻ നീക്കി ഹരിതകർമസേനയുടെ ഇടപെടൽ. 32 വാർഡുകളിലായി 2 പേർ വീതം 64 ഹരിതകർമസേന അംഗങ്ങളാണ് നീലേശ്വരം നഗരസഭയിലുള്ളത്. ഇതിൽ അൻപതോളം പേരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.  ഇക്കുറി മുന്നൊരുക്കങ്ങൾ ജാഗ്രതയോടെയായിരുന്നു. കലശം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപേ ക്ഷേത്രനടയുടെ കിഴക്കുഭാഗം കലശച്ചന്തയുടെ സ്റ്റാളുകൾ കെട്ടി ഉയർത്തിയിരുന്നു. പ്ലാസ്റ്റിക്, മാലിന്യവും വിവിധ സാധനങ്ങൾ കൊണ്ടുവന്ന കട്ടിയുള്ള പേപ്പർ പെട്ടികളുമായിരുന്നു കൂടുതലും. ഇവയൊക്കെയും ഇനം തിരിച്ചെടുത്തു. നൂറ് ചാക്ക് വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമസേന ശേഖരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com