തൃക്കരിപ്പൂർ ∙ നാട്ടു മാമ്പഴത്തിന്റെ മധുരത്തിലേക്കും കൊതിയിലേക്കും നാടിനെ കൈപിടിക്കാൻ തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ നാട്ടുമാമ്പഴ സമൃദ്ധി ഒരുക്കുന്നു.വിദ്യാലയത്തിലെ എൻഎസ്എസ് വൊളന്റിയർമാരാണ് നാടൻ മാവുകളുടെ വിത്തുകൾ നട്ടു പിടിപ്പിച്ച് മാമ്പഴ സമൃദ്ധി ഒരുക്കുന്നത്.
വൊളന്റിയർമാർ തന്നെ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു സംഭരിച്ച വിവിധ തരം 400ൽപരം വിത്തുകൾ പ്രത്യേക മിശ്രിതം ചേർത്തു വിവിധ ഭാഗങ്ങളിൽ നട്ടു പിടിപ്പിച്ചു.പരിപാലനവും സംരക്ഷണവും നൽകുന്നതിനു ചുമതലകൾ വീതിച്ചു നൽകി. പിടിഎ പ്രസിഡന്റ് അസീസ് കൂലേരി, എം.രജീഷ് ബാബു, ഷെറീഫ് കൂലേരി, ടി.സി.നീന, ടി.സുജിത, കെ.ആതിര, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ വി.കെ.രാജേഷ്, പി.അജ്മന, റിയ ലക്ഷ്മി, ഐശ്വര്യ, ആദിത്യ, ശ്രീലക്ഷ്മി, സുബിനന്ദ്, ആദിത്യൻ എന്നിവർ നേതൃത്വം നൽകി.