‘എല്ലാ വിഭാഗം ജീവനക്കാർക്കും ബാധകമാകും വിധം ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണം’

Mail This Article
×
‘കാസർകോട് ∙ സഹകരണ സംഘങ്ങളിലെ ദിന നിക്ഷേപ പിരിവുകാർ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും ബാധകമാകും വിധം മെഡിസെപ് മാതൃകയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്ന് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ എം.രാജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.വി.അജയൻ പ്രസംഗിച്ചു.
ഭാരവാഹികൾ: പി.കെ.വിനോദ് കുമാർ (പ്രസി) എം.കെ.ഗോവിന്ദൻ, കെ.പി.ജയദേവൻ, ഇ.മണികണ്ഠൻ (വൈ. പ്രസി), സി.ഇ.ജയൻ (സെക്ര) എ.സുധീഷ് കുമാർ, സി.ശശി, പി.നാഗവേണി (ജോ. സെക്ര), സുജിത്ത് പുതുക്കൈ (ട്രഷ). വനിതാ ഫോറം: കെ.ലത (ചെയ), ആൻസി ടി. തോമസ്, കെ.ഉദയഭാനു, പി.ശ്രീജ (വൈ. ചെയ), എം.സുനിത (കൺ), ഒ.സുജാത, ധന്യ കോടോത്ത്, ബിൻസി തോമസ് (ജോ. സെക്ര), പി.വിലാസിനി (ട്രഷ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.