ADVERTISEMENT
തൃക്കരിപ്പൂർ ∙ നിരന്തരം അവഗണന നേരിടുന്ന തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിലെ സൗകര്യങ്ങൾ വർധിപ്പിക്കാനും എഗ്‌മോർ എക്സ്പ്രസ് ഉൾപ്പെടെ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനും നടപടി വേണമെന്നു നോർത്ത് മലബാർ പാസഞ്ചേഴ്സ് കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു ബന്ധപ്പെട്ടവർക്ക് നിവേദനം സമർപ്പിച്ചു. ജില്ലയുടെ തെക്കൻ മേഖലയിലെ അനേകം റെയിൽവേ യാത്രക്കാരുടെ ആശ്രയമാണ് തൃക്കരിപ്പൂർ സ്റ്റേഷൻ. ചന്തേര സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ മംഗളൂരു–കോഴിക്കോട് ട്രെയിനിന്റെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുക, തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനു തൊട്ടു കിടക്കുന്ന കലുങ്ക് വികസിപ്പിച്ച് മിനി അടിപ്പാതയാക്കി ടൗണിലെ ഗതാഗത തടസ്സം പരിഹരിക്കുക, റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. യൂണിറ്റ് പ്രസിഡന്റ് സി.എം.പൂക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. എം.സി.വിനോദ് കുമാർ, പി.പി.ജലീൽ, കെ.പി.അഹമ്മദ് ബഷീർ, ഇ.രാജേന്ദ്രൻ, കെ.പി.അബൂബക്കർ, സാദിഖ് അലി കാട്ടാമ്പള്ളി, കെ.വി.കൃഷ്ണപ്രസാദ് വൈദ്യർ, വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT