ADVERTISEMENT

കാസർകോട് ∙ ഓൺലൈൻ ട്രേഡിങ്ങിലൂടെയും പാർട്‌ടൈം ജോലി എന്ന പേരിലും പണം തട്ടിയെടുക്കുന്ന പരാതികളിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ 2 ദിവസത്തിനിടെ റജിസ്റ്റർ ചെയ്തത് 4 കേസുകൾ.  ഇവരിൽ നിന്നായി ലക്ഷക്കണക്കിനു രൂപയാണു തട്ടിയെടുത്തത്. കാസർകോട് തളങ്കര സ്വദേശിയുടെ 13 ലക്ഷം രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്. മൂവി പ്ലാറ്റ്ഫോം എന്ന കമ്പനിയിൽ പാർട് ടൈം ജോലി വാഗ്ദാനം ചെയ്തു കബളിപ്പിച്ചാണു രൂപ തട്ടിയെടുത്തത്.

ചട്ടഞ്ചാൽ തെക്കിൽ സ്വദേശിയുടെ 1.30 ലക്ഷം രൂപ നഷ്ടമായത് വാട്സാപ്പിലൂടെയുള്ള നിക്ഷേപത്തിൽ ലാഭവിഹിതം നൽകാമെന്നു പറഞ്ഞു പറ്റിച്ചാണ്. സമാനരീതിയിൽ ബോവിക്കാനം സ്വദേശിയുടെ 1.22 ലക്ഷം രൂപയും നഷ്ടമായി. വാട്സാപ്പിലൂടെയും ടെലിഗ്രാമിലൂടെയും ഓൺലൈൻ ട്രേഡിങ്ങിലൂടെയാണ് ഈ നഷ്ടം. ലിങ്കിൽ ക്ലിക്ക് ചെയ്തതിലൂടെ മാങ്ങാട് ഭാര്യ സ്വദേശിയുടെ 99999 രൂപയാണു നഷ്ടമായത്. തട്ടിപ്പുകാർ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്തപ്പോഴാണു തട്ടിപ്പിനിരയായതെന്നും ഇതേക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

മുൻകരുതലുകൾ

∙ പണം ഇരട്ടിപ്പിക്കാം എന്നു പറഞ്ഞു സമീപിക്കുന്നവരെ അകറ്റി നിർത്തുക.

∙ ആരും  അയച്ചു തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ മുഴുവൻ നിയന്ത്രണവും അവർക്കു ലഭിക്കും. നിങ്ങൾക്കു വരുന്ന ഒടിപി  അടക്കം അവർ കൈക്കലാക്കും.

∙ ഓൺലൈൻ പാർട് ടൈം ജോലികൾ ലഭിക്കാൻ പണം ആവശ്യപ്പെടുന്നവരെ സൂക്ഷിക്കുക. ജോലി ലഭിക്കാനായി ഇത്തരകാർക്കു പണം നൽകാതിരിക്കുക.

∙ ഓൺലൈൻ ഗെയിമിങ്ങിലൂടെ പണം സമ്പാദിക്കുമ്പോൾ അതിനു പിന്നിൽ വലിയൊരു ചതി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഓർക്കുക.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com