ADVERTISEMENT

അഡൂർ ∙ സോളർ തൂക്കുവേലി കൊണ്ടും രക്ഷയില്ല; ഒരാഴ്ച മുൻപു വേലിക്കപ്പുറത്തേക്കു തുരത്തിയ കൊമ്പൻ വേലി തകർത്തു തിരിച്ചെത്തി. കാട്ടാനശല്യത്തിൽ നിന്നു രക്ഷപ്പെട്ടെന്നു കർഷകർ ആശ്വസിച്ചിരിക്കുമ്പോഴാണ് ദിവസങ്ങൾക്കുള്ളിൽ കൊമ്പൻ തിരിച്ചെത്തിയത്. പുലിപ്പറമ്പിൽ വേലി തകർത്താണ് ആന കടന്നത്.

വേലിയുടെ എനർജൈസർ തകരാറിലായതാണ് ആന തകർക്കാൻ കാരണമെന്നാണ് സൂചന. പുലിപ്പറമ്പ് മേഖലയിലുള്ള 16 കിമീ വേലിയുടെ പരിപാലനത്തിനായി മാത്രം 12 താൽക്കാലിക വാച്ചർമാരെ നിയമിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് തകരാർ പെട്ടെന്നു പരിഹരിച്ചില്ലെന്നതാണ് നാട്ടുകാർ ഉയർത്തുന്ന ചോദ്യം. വേലി കടന്ന് 8 കിമീ ദൂരത്തോളം ആന മുന്നോട്ട് പോയി. നെല്ലിത്തട്ട് മഹാവിഷ്ണു ക്ഷേത്രത്തിന്റെ അടുത്തു വരെ എത്തി.

മുളിയാർ ലക്ഷ്യമാക്കിയാണ് ആനയുടെ സഞ്ചാരം. ആനക്കൂട്ടത്തെ തുരത്തിയ ശേഷം ഏറെ പണിപ്പെട്ടാണ്, 2 കൊമ്പന്മാരെ വനംവകുപ്പ് തുരത്തിയത്. ഒരു തവണ വേലിയുടെ സമീപംവരെ പോയ ശേഷം മടങ്ങി. പിന്നീട് ഡിഎഫ്ഒ കെ.അഷ്റഫിന്റെ ശക്തമായ ഇടപെടലിനെ തുടർന്നു കൃത്യമായ പദ്ധതി തയാറാക്കിയാണ് ആനയെ തുരത്തൽ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഈ മാസം 9 നാണ് രണ്ടു കൊമ്പന്മാരെയും വേലി കടത്തിയത്. അതിനു ശേഷം കാറഡുക്ക ആന പ്രതിരോധ പദ്ധതിയുടെ ഭാഗമായി നിർമിച്ച സോളർ തൂക്കുവേലി ചാർജ് ചെയ്യുകയും പരിപാലനത്തിനു വാച്ചർമാരെ നിയമിക്കുകയും ചെയ്തു.

എന്നിട്ടും ആനകൾ വേലി കടന്നു വന്നത് അപ്രതീക്ഷിതമായി. വേലിയുടെ തൊട്ടപ്പുറത്ത് കൂടുതൽ ആനകൾ ഇങ്ങോട്ട് വരാൻ തയാറായി നിൽക്കുന്നതായി നാട്ടുകാർ പറയുന്നു. വനംവകുപ്പ് കൂടുതൽ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഇവ കൂട്ടത്തോടെ എത്തി പഴയസാഹചര്യത്തിലെത്താൻ സാധ്യതയുണ്ട്.ദേലംപാടി പരപ്പയിലും ഒറ്റയാൻ കർഷകർക്കു ഭീഷണിയായി തുടരുന്നുണ്ട്. കർണാടകയിലൂടെ പുഴ കടന്നാണ് ആന പരപ്പയിലെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT