ADVERTISEMENT

ഗതാഗതം നിരോധിച്ചു: കാസർകോട് ∙ പൊതുമരാമത്ത് നിരത്തുകൾ വിഭാഗത്തിന്റെ അധീനതയിലുള്ള നീർച്ചാൽ കോട്ടക്കണ്ണി റോഡിലെ കൾവർട്ട് കാലപ്പഴക്കത്താൽ അപകടക സ്ഥിതിയിലായതിനാൽ ഇതു വഴിയുള്ള ഗതാഗതം ഇന്ന്  മുതൽ പൂർണമായും നിരോധിച്ചു. ‌ബദിയടുക്കയിൽ നിന്നുള്ള  വാഹനങ്ങൾ വലതു ഭാഗത്തേക്ക് കോട്ടക്കണ്ണി ജംക്‌ഷനിൽ നിന്നു മധൂർ, പട്ട്‌ള, കൊല്ലങ്കാന റോഡു വഴി പോവുകയും കാസർകോട് നിന്നുള്ള  വാഹനങ്ങൾ മധൂർ ക്ഷേത്രം എത്തുന്നതിന് തൊട്ടുമുൻപായി ഇടതു വശത്തു കൂടി മധൂർ, പട്ട്‌ള, കൊല്ലങ്കാന റോഡു വഴി പോകണമെന്നും കാസർകോട് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

അധ്യാപക ഒഴിവ്

കാസർകോട് ∙ തെക്കിൽ വെസ്റ്റ് ജിയുപിഎസിൽ നിലവിലുള്ള എൽപി എസ്ടി ഒഴിവിലേക്ക് താൽക്കാലികാധ്യാപകരെ നിയമിക്കും.താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സ രേഖകളുമായി ഇന്നു രാവിലെ 10.30 നു സ്കൂൾ ഓഫിസിൽ എത്തണമെന്നു പ്രധാനാധ്യാപകൻ അറിയിച്ചു.

സംഘാടക സമിതി രൂപീകരണ യോഗം 2ന്

കാഞ്ഞങ്ങാട്∙ ദുർഗ ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടത്തുന്ന പൂർവ വിദ്യാർഥി സംഗമത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ 2ന് 11ന് സ്കൂളിൽ ചേരും. നവംബർ അവസാന വാരം ആണ് പൂർവ വിദ്യാർഥി സംഗമം നടത്തുന്നത്.

അധ്യാപക ഒഴിവ്

പെരുംമ്പട്ട ∙ സിഎച്ച് മുഹമ്മദ്കോയ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽഎച്ച്എസ്ടി ഫിസിക്കൽ അധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടികാഴ്ച 29ന് 10.30ന് നടക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.

മാവുങ്കാൽ ∙ സ്വാമി രാംദാസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കായികാധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 29ന് 10.30 ന് സ്കൂൾ ഓഫിസിൽ.

രാജപുരം ∙ തായന്നൂർ ഗവ.ഹയർസെക്കൻ‌ഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപക ഒഴിവ്. അഭിമുഖം 30ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ.

മാണിക്കോത്ത് ∙ കല്ലട്ര അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ ഗവ.ഫിഷറീസ് യുപി സ്കൂളിൽ മലയാളം അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് 11ന് നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com