മരക്കാപ്പ് കടപ്പുറം കടലോരം: എൻസിസി കെഡറ്റുകൾ നീക്കിയത് ഒരു ടൺ പ്ലാസ്റ്റിക് മാലിന്യം

Mail This Article
×
നീലേശ്വരം ∙ എൻസിസി കെഡറ്റുകൾ മരക്കാപ്പ് കടപ്പുറം കടലോരത്തു നിന്നു നീക്കിയത് ഒരു ടൺ പ്ലാസ്റ്റിക് മാലിന്യം. കടലിലെ ജൈവ വൈവിധ്യത്തെ ഹാനികരമായി ബാധിക്കും വിധം പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ ബോധവൽക്കരിക്കാനുള്ള പുനീത് സാഗർ അഭിയാന്റെ ഭാഗമായി എൻസിസി 32 കേരള ബറ്റാലിയൻ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് യൂണിറ്റ് ആണ് പരിപാടിയൊരുക്കിയത്. പടന്നക്കാട് മുതൽ മരക്കാപ്പ് കടപ്പുറം വരെ കെഡറ്റുകൾ ബോധവൽക്കരണ റാലിയും നടത്തി. ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്ന ജി 20 സമ്മേളനത്തിന്റെ സന്ദേശമുയർത്തി നടത്തിയ പരിപാടിയിൽ 80 കെഡറ്റുകൾ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.