ADVERTISEMENT

ഒഴിവുകൾ:നീലേശ്വരം ∙ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് ഒഴിവ്. യോഗ്യത: ഡിഫാം, ബിഫാം (ഗവ. അംഗീകൃതം). അഭിമുഖം 4ന് 11നു ആശുപത്രി ഓഫിസിൽ. 0467–2215522.

കയ്യൂർ ∙ ഗവ. ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ (ഈഴവ/തീയ/ബില്ലവ സമുദായം) ഒഴിവ്. യോഗ്യത: എംബിഎ അല്ലെങ്കിൽ ബിബിഎ, 2 വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ സോഷ്യോളജി / സോഷ്യൽ വെൽഫെയർ / ഇക്കണോമിക്‌സ് ഇവയിൽ ഏതെങ്കിലും ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയവും. അഭിമുഖം 4ന് 11നു ഐടിഐയിൽ. 0467–2230980.

ഒടയഞ്ചാൽ ∙ കോടോം ബേളൂർ ഗവ. ഐടിഐയിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ സീറ്റ് ഒഴിവ്. 3ന് അകം ഐടിഐയിൽ അപേക്ഷ നൽകണം. 8281663989.

കാസർകോട് ∙ അടുക്കത്ത്ബയൽ ഗവ. ഫിഷറീസ് യുപി സ്‌കൂളിൽ എൽപിഎസ്ടി (മലയാളം) ഒഴിവ്. അഭിമുഖം 3ന് 11.30നു സ്‌കൂളിൽ. 9496238518.

കുമ്പള ∙ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക് -1,  ഇംഗ്ലിഷ് - 3, ഹിന്ദി -1, മലയാളം മീഡിയത്തിൽ ഫിസിക്കൽ സയൻസ് -1, നാച്വറൽ സയൻസ്-1, കണക്ക് -2 അധ്യാപക ഒഴിവ്. അഭിമുഖം 3ന് 10നു സ്കൂളിൽ. 9980310546.

നെല്ലിക്കട്ട ∙ എടനീർ ഗവ.ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്(മലയാളം) ഒഴിവിലേക്കു ദിവസ വേതനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 3ന് രാവിലെ 10.30നു സ്കൂൾ ഓഫിസിൽ നടക്കും.

അധ്യാപക ഒഴിവ്

കോട്ടപ്പുറം ∙ നീലേശ്വരം കോട്ടപ്പുറം സിഎച്ച്എംകെഎസ് ജിവിഎച്ച്എസ്എസ് എൽപി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 3 നു രാവിലെ 11 ന് സ്കൂൾ ഓഫിസിൽ. ഫോൺ: 9495150224.

അഡൂർ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 3ന് 10ന്.

കാറഡുക്ക ∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച 3 ന് 10 ന്.

അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട് ∙ നഗരസഭയിൽ യൂത്ത് കോഓർഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയും 35 വയസ്സിനു താഴെയുള്ളവരും ആയിരിക്കണം അപേക്ഷകർ. അഭിമുഖം 6ന് 11നു നഗരസഭാ ഓഫിസിൽ. 0467–2204530.

അപേക്ഷാ തീയതി നീട്ടി

ഭീമനടി ∙ വെസ്റ്റ് എളേരി ഗവ.വനിതാ ഐടിഐ യിൽ  2023 ൽ വിവിധ ട്രേഡുകളിലെ ഏതാനും സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷാ തീയതി ഒക്ടോബർ 10 വരെ നീട്ടി. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വൈകിട്ട് അഞ്ചിനകം എത്തണം. ട്രേഡുകൾ: ഡെസ്‌ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റർ (1 വർഷം), ഫാഷൻ ഡിസൈനിങ് ആൻഡ് ടെക്നോളജി ( 1 വർഷം). ഫോൺ: 9497556614, 9961642578, 0467 2341666.

വികസന സമിതിയോഗം 7ന്

കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് താലൂക്ക് വികസന സമിതി യോഗം 7ന് രാവിലെ 10.30ന് ഹൊസ്ദുർഗ് താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നടക്കും.

വെള്ളരിക്കുണ്ട്∙ താലൂക്ക് വികസന സമിതി യോഗം ഏഴിന് വൈകിട്ട് മൂന്നിന് വെള്ളരിക്കുണ്ട് താലൂക്ക് മിനി സിവിൽസ്‌റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേരുമെന്ന് തഹസിൽദാർ അറിയിച്ചു.

റെയിൽവേ വികസന യോഗം

നീലേശ്വരം ∙ ജില്ലയിൽ യാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വരുമാനത്തിലും മൂന്നാം സ്ഥാനത്തുള്ള നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ വികസനം സാധ്യമാക്കാൻ നീലേശ്വരം റെയിൽവേ ഡവലപ്മെന്റ് കലക്ടീവ്– എൻആർഡിസി വിളിച്ച ചർച്ചാ യോഗം ഇന്നു ചേരും.വൈകിട്ട് 4 നു നീലേശ്വരം വ്യാപാര ഭവനിലാണ് യോഗം.

മെഡിക്കൽ ക്യാംപ് നാളെ

നീലേശ്വരം ∙ ജനമൈത്രി ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ നാളെ സൗജന്യ കാർഡിയോളജിക്ക് മെഡിക്കൽ ക്യാംപ് നടത്തും. പകൽ 9.30 മുതൽ 1 വരെ തെരു ശ്രീവത്സം ഓഡിറ്റോറിയത്തിലാണ് ക്യാംപ്. ഫോൺ: 9961263339.

നൈപുണ്യ സമിതി യോഗം

കാസർകോട് ∙ ജില്ലാ നൈപുണ്യ സമിതി യോഗം 6ന് 10നു കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT