ADVERTISEMENT

ബദിയടുക്ക ∙ ജലസംഭരണിയിലെ വെള്ളത്തിൽ ദ്രാവകം കലക്കിയതായി പരാതി. പള്ളത്തടുക്ക കോരിക്കാറിലെ ഉദയകുമാറിന്റെ വീട്ടിലെ ജലസംഭരണിയിലാണ് ഇന്നലെ രാവിലെ എന്തോ ദ്രാവകം കലർത്തിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ശുചിമുറിയിലെ വെള്ളത്തിൽ ദുർഗന്ധമുണ്ടായതോടെയാണ് ഉദയകുമാർ ജലസംഭരണിയിൽ പരിശോധന നടത്തിയത്. കീടനാശിനിയുടെ ഗന്ധമാണുള്ളതെന്ന് കൂലിവേലക്കാരനായ ഉദയകുമാർ പറയുന്നു.

കുഴൽ കിണറിൽ നിന്നു വെള്ളമെടുക്കുന്നതിനു കുന്നിൻ മുകളിൽ സ്ഥാപിച്ചതാണ് മൂടിയുള്ള ജലസംഭരണി. ബദിയടുക്ക പൊലീസ്, പഞ്ചായത്ത് പ്രസിഡന്റ് ബി.ശാന്ത, വൈസ് പ്രസിഡന്റ് എം.അബ്ബാസ്, പഞ്ചായത്ത് അംഗം ഹമീദ് പള്ളത്തടുക്ക എന്നിവർ സ്ഥലം സന്ദർശിച്ചു. ബദിയടുക്ക പൊലീസിൽ പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com