കെ.പി.അബ്ദുൽ സലാം ഹാജിക്ക് നാടിന്റെ അന്ത്യാഞ്ജലി

Mail This Article
തൃക്കരിപ്പൂർ ∙ മുസ്‌ലിം ലീഗ് നേതാവും വലിയപറമ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ.പി.അബ്ദുൽ സലാം ഹാജിക്ക് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ അന്തരിച്ച അബ്ദുൽ സലാം ഹാജിക്ക് അന്തിമോപചാരം അർപ്പിക്കാൻ വിവിധ തുറകളിൽ നിന്നു അനേകം പേരെത്തി.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.കെ.പി.ഹമീദലി, കെപിസിസി അംഗം കെ.വി.ഗംഗാധരൻ, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്‌ലം, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ എ.ജി.സി.ബഷീർ, ടി.സി.എ.റഹ്മാൻ, സിപിഎം ലോക്കൽ സെക്രട്ടറി സി.നാരായണൻ, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഉസ്മാൻ പാണ്ട്യാല, പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ എം.ടി.അബ്ദുൽ ജബ്ബാർ, സി.വി.കണ്ണൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
4 പതിറ്റാണ്ടിലധികം പൊതു മണ്ഡലത്തിൽ സജീവമായിരുന്ന അബ്ദുൽ സലാം ഹാജി ജനങ്ങൾക്കിടയിലെ സൗമ്യഭാവമായിരുന്നു. മുസ്‌ലിം ലീഗിന്റെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം, 40 വർഷത്തിൽ അധികം വലിയപറമ്പ് മസാലിഹുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അപൂർവതയും പ്രത്യേകതയുമുണ്ട്.