‘തേങ്ങയുടെ സബ്സിഡി ഉടൻവിതരണം ചെയ്യണം’; അഖിലേന്ത്യ കിസാൻ സഭ പനത്തടി പഞ്ചായത്ത് സമ്മേളനം

Mail This Article
×
പാണത്തൂർ ∙ 2021-22 കാലയളവിൽ സംസ്ഥാന സർക്കാർ മാർക്കറ്റ് ഫെഡ് മുഖേന കിലോയ്ക്ക് 32 രൂപയ്ക്ക് സംഭരിച്ച നാളികേരത്തിന്റെ സബ്സിഡി തുകയായ കിലോയ്ക്ക് 3.40 രൂപ അടിയന്തരമായി വിതരണം ചെയ്യണമെന്ന് അഖിലേന്ത്യ കിസാൻ സഭ പനത്തടി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ.സുകുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ടി.തോമസ്, വെള്ളരിക്കുണ്ട് മണ്ഡലം ജോ.സെക്രട്ടറി ബി.രത്നാകരൻ നമ്പ്യാർ, അംഗം കെ.ബി.മോഹനചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.കെ.സുകുമാരൻ. (പ്രസി), കെ.ബി.മോഹനചന്ദ്രൻ (വൈ. പ്രസി), പി.ടി.തോമസ്. (സെക്ര), സുരേഷ് മാടക്കൽ (ജോ.സെക്ര).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.