ADVERTISEMENT
ഭീമനടി∙കൈവശ ഭൂമിക്ക് പട്ടയമില്ലാത്ത മുഴുവൻ ആദിവാസികൾക്കും ഉടൻ പട്ടയം നൽകണമെന്ന് കേരള ആദിവാസി കോൺഗ്രസ് വെസ്റ്റ് എളേരി മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.  കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്  വി.കെ രാജൻ നായർ ഉദ്ഘാടനം ചെയ്തു. എം.എം.കുഞ്ഞമ്പു അധ്യക്ഷനായി. ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.കെ.രാഘവൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ,  ജോയി മാരൂർ, എ.വി.ഭാസ്‌കരൻ, ജില്ലാ വൈസ് പ്രസിഡന്റ് സുകുമാരൻ കോളിച്ചാൽ, ജില്ലാ സെക്രട്ടറിമാരായ കെ.സി.കുഞ്ഞിക്കൃഷ്ണൻ, രാജേഷ് തമ്പാൻ, പഞ്ചായത്ത് അംഗം  ശരീഫ് വാഴപ്പള്ളി, സാജു മാരൂർ, സവിത സുരേഷ്, കെ.എസ്.രാജു, ചന്ദ്രൻ ചിറങ്കടവ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ എം.എം.കുഞ്ഞമ്പു (പ്രസി) കെ.ചന്ദ്രൻ (സെക്ര) കെ.എസ്.രാജു മൈത്താണി (ജോ സെക്ര), അമ്പാടി മുടന്തേൻപാറ (ട്രഷ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com