പാണത്തൂർ - കല്ലപ്പള്ളി റോഡ് നവീകരണത്തിന് 4.58 കോടി
Mail This Article
×
കാഞ്ഞങ്ങാട് ∙ നിയോജക മണ്ഡലത്തിലെ 4 പദ്ധതികൾക്ക് കാസർകോട് വികസന പാക്കേജിൽ പെടുത്തി 6.10 കോടി അനുവദിച്ചു. മരക്കാപ്പ് കടപ്പുറം ഗവ.ഹൈസ്കൂൾ ഒരു കോടി, ഗവ.ഹൈസ്കൂൾ ബാനം 25 ലക്ഷം, പുതിയ കോട്ട അങ്കണവാടി 27.40 ലക്ഷം, പാണത്തൂർ - കല്ലപ്പള്ളി റോഡ് നവീകരണത്തിന് എസ്റ്റിമേറ്റ് പരിഷ്കരിച്ച് 4.58 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. ഇ.ചന്ദ്രശേഖരൻ എംഎൽഎയുടെ ശുപാർശ പ്രകാരമാണ് ഫണ്ട് അനുവദിച്ചത്. പുതിയ കോട്ട അങ്കണവാടിക്ക് കാഞ്ഞങ്ങാട് നഗരസഭയുടെ വിഹിതമായി നേരത്തെ 5.60 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.