ADVERTISEMENT

ചെറുവത്തൂർ ∙ പുതിയ ഇന്ത്യ പണിയുവാൻ ശാസ്ത്ര ബോധത്തിന്റെ പടപ്പാട്ടുമായി ജനാർദനനും കുടുംബവും .കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ മേഖലയിൽ പര്യടനം നടത്തുന്ന ഗ്രാമ ശാസ്ത്ര ജാഥയിലാണ് കാരിയിൽ മീൻകടവിലെ പത്ര വിതരണക്കാരനും പരിഷത്ത് പ്രവർത്തകനുമായ ജനാർദനനും, ഭാര്യ ലിനിയും മകൾ ദിഹാനയും ‘ചോദ്യം’ എന്ന ലഘു നാടകത്തിലൂടെ കാണികളുടെ കയ്യടി നേടുന്നത്.

ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും ബഹുസ്വരതയും അട്ടിമറിച്ച് ഇന്ത്യയെ ഇന്ത്യയല്ലാതാക്കുന്ന ഭരണാധികാരികളുടെ തനി നിറം വരച്ചു കാട്ടുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ജിനോ ജോസഫ് ആണ്. എം.എം.സചീന്ദ്രന്റെ വരികൾക്ക് കോട്ടക്കൽ മുരളി സംഗീതം പകർന്നു. ഒ.പി. ചന്ദ്രൻ ,രാമചന്ദ്രൻ പാട്ടത്തിൽ, ഭരതൻ പിലിക്കോട് എന്നിവരും അണിയറയിലുണ്ട്. പി.പി.രാജനാണ് കലാ ടീമിന്റെ കൺവീനർ. മൂന്നു ദിവസങ്ങളിലായി മേഖലയിലെ 12 കേന്ദ്രങ്ങളിൽ കലാസംഘം നാടകം അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com