4 ബഡ്‌സ് സ്കൂളുകൾ കൂടി സാമൂഹികനീതി വകുപ്പ് ഏറ്റെടുക്കും: മന്ത്രി
Mail This Article
×
കാസർകോട് ∙ ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ 4 ബഡ്‌സ് സ്കൂളുകൾ കൂടി സാമൂഹിക നീതി വകുപ്പ് ഏറ്റെടുത്തു കേരള സാമൂഹിക സുരക്ഷാ മിഷനു കൈമാറുമെന്നു മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 10 ബഡ്‌സ് സ്കൂളുകൾ പൂർണമായി സാമൂഹിക നീതിവകുപ്പ് ഏറ്റെടുത്തു കേരള സാമൂഹിക സുരക്ഷാ മിഷൻ വഴി മാതൃകാ പുനരധിവാസ കേന്ദ്രങ്ങളായി ഉയർത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണു നടപടി. എൻമകജെ, പനത്തടി, ബദിയടുക്ക, കള്ളാർ എന്നീ പഞ്ചായത്തുകളിലെ 4 ബഡ്‌സ് സ്കൂളുകളാണ് ഏറ്റെടുക്കുന്നത്. 2023-2024 സാമ്പത്തിക വർഷത്തിൽ മാതൃകാ ശിശു-പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിനായി വകയിരുത്തിയ ഫണ്ടിൽനിന്ന് 1.86 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.