ADVERTISEMENT

വൈദ്യുതി മുടക്കം
കാസർകോട് ∙ 110 കെവി മൈലാട്ടി – വിദ്യാനഗർ ലൈനിന്റെ ശേഷി വർധിപ്പിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി 110 കെ.വി വിദ്യാനഗർ, മുള്ളേരിയ, കുബനൂർ, മഞ്ചേശ്വരം സബ് സ്റ്റേഷനുകൾ, അനുബന്ധ 33 കെവി സബ് സ്റ്റേഷനുകളായ അനന്തപുരം, കാസർകോട് ടൗൺ, പെർള, ബദിയടുക്ക എന്നിവയുടെ കീഴിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പകൽ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കാസർകോട് ട്രാൻസ്മിഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 04994–281637.

സൗജന്യ  നേത്രപരിശോധനാ  ക്യാംപ് ഇന്ന്
രാജപുരം∙ പൂടംകല്ല് താലൂക്ക് ആശുപത്രിയുടെയും പയ്യന്നൂർ ഐ ഫൗണ്ടഷന്റെയും നേതൃത്വത്തിൽ‍ ഇന്ന് 10 മുതൽ കള്ളാർ പഞ്ചായത്ത്‌ ഹാളിൽ 2,3,8 വാർഡുകളിലെ  60 വയസ്സ് കഴിഞ്ഞവർക്കായി സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്കു കണ്ണടയും സൗജന്യമായി നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com